August 20, 2026

ആഘോഷമായി വനിതാ കര്‍ഷകരുടെ നാട്ടി ഉത്സവം

0
site-psd-196
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: രണ്ട് ഏക്കറോളം വരുന്ന മടത്തുവയല്‍ തറവാട്ടു വയലില്‍ ചെന്നലോട്, മടത്തുവയല്‍ വാര്‍ഡുകളില്‍ ഉള്‍പ്പെട്ട അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ ജെ എല്‍ ജി ഗ്രൂപ്പുകള്‍ ചെയ്തുവരുന്ന നെല്‍കൃഷിയുടെ കമ്പള നാട്ടി ഉത്സവം ആഘോഷപരമായി സംഘടിപ്പിച്ചു. ഗ്രൂപ്പ് അംഗങ്ങള്‍ക്കൊപ്പം തറവാട്ട് അംഗങ്ങളും ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും പ്രദേശവാസികളും ചേര്‍ന്നതോടെ നാടിന്റെ ഉത്സവമായി മാറി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രന്‍ മടത്തുവയല്‍ അധ്യക്ഷനായി.

രാമന്‍ ലക്ഷ്മി, ജെസ്സി തോമസ്, ഗിരിജ കുനിയുമ്മല്‍, പുഷ്പ മടത്തുവയല്‍, ചെറിയ ചന്തു, രാമന്‍ തേയി, എംആര്‍ ഉണ്ണി, കേളു ചന്ദ്രിക, അണ്ണന്‍ അമ്മു, ഉഷാവെള്ളന്‍, നിഷ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാധ മണിയന്‍ സ്വാഗതവും അഗ്രി സി ആര്‍ പി ഗീത എ കെ നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *