പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 തീയതികളിൽ
മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1, 2 (വെള്ളി ശനി) ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് മഹല്ല് ഖത്തീബ് വി എം അഫ്സൽ യമാനി മഖാം സിയാറത്തിന് നേതൃത്വം നൽകും. രാത്രി 7:30ന് മജ്ലിസുന്നൂർ നടക്കും. ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കുന്ന മൗലിദ് ജൽസയ്ക്കു ശേഷം ഭക്ഷണ വിതരണം നടത്തും. രാത്രി 7 മണിക്ക് നടക്കുന്ന ഖത്തം ദുആ മജ്ലിസിന് സയ്യിദ് അഹമ്മദ് സഈദ് ജിഫ്രി ചേളാരി നേതൃത്വം നൽകും. ഉറൂസ് കമ്മിറ്റി ചെയർമാൻ എം കെ ആലി കൺവീനർമാരായ കെ സി ഹാരിസ്, മലപ്പുറം മുഹമ്മദ്, ഖജാൻജി കെ മുഹമ്മദലി തുടങ്ങിയവർ സംസാരിക്കും.





Leave a Reply