May 7, 2026

പ്രിയങ്ക ഇരകള്‍ക്കൊപ്പമോ, വേട്ടക്കാര്‍ക്കൊപ്പമോ: എല്‍ഡിഎഫ്

0
site-psd-214
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:കോണ്‍ഗ്രസിലെ മനുഷ്യത്വമില്ലാത്ത വേട്ടക്കാര്‍ക്കൊപ്പമാണോ ഇരകള്‍ക്കൊപ്പമാണോ നില്‍ക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ചതിയില്‍ ജീവനൊടുക്കേണ്ടിവന്ന മുള്ളന്‍കൊല്ലി മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് നെല്ലേടത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജില്ലയിലുണ്ടായിട്ടും പ്രിയങ്ക തയ്യാറായില്ല. പാര്‍ടി പ്രവര്‍ത്തകരെ നേതാക്കള്‍ ശത്രുക്കളെപോലെ കാണുകയാണ്. ജീര്‍ണിച്ച മുഖമായ കോണ്‍ഗ്രസിനൊപ്പം സാധാരണക്കാര്‍ക്ക് നില്‍ക്കാനാകില്ല. എംപിയും എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കള്‍ എന്നതിനപ്പുറം ജില്ലയിലെ ജനപ്രതിനിധികളാണെന്നത് മറക്കരുതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിയമനക്കോഴയില്‍ കുരുങ്ങി ജീവനൊടുക്കിയ മുതിര്‍ന്ന നേതാവ് എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ജീവിതം വഴിമുട്ടി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും ആശുപത്രിയിലെത്തി കാണാന്‍ തയ്യാറായില്ല. ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ അപമാനിച്ചതോടെയായിരുന്നു ആത്മഹത്യാശ്രമം. എംപി ജില്ലയില്‍ ഉല്ലാസയാത്രയിലാണെന്നാണ് മാധ്യമങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണനും ടി സിദ്ദിഖും ആത്മഹത്യചെയ്ത ജോസിന്റെ വീട്ടില്‍ എത്തിയില്ല. പത്മജയേയും കാണാന്‍ തയ്യാറായില്ല. മരിച്ചവരോടുപോലും മര്യാദ കാണിക്കാത്തവരായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗം മരിച്ചിട്ട് എംഎല്‍എമാര്‍ക്ക് ആ വീട്ടില്‍ പോകാന്‍പോലും കഴിയുന്നില്ലെന്ന അവസ്ഥയാണ്. എന്‍ എം വിജയന്റെ കുടുംബവുമായി കെപിസിസിയുണ്ടാക്കിയ കരാറിന്റെ രേഖ കള്ളനെപോലെ ടി സിദ്ദിഖ് എംഎല്‍എ മോഷ്ടിച്ചുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഒരായുഷ്‌കാലം കോണ്‍ഗ്രസിനായി ജീവിച്ച്, നേതാക്കളുടെ ചതിയില്‍ ജീവനൊടുക്കിയ വിജയന്റെ മകന്‍ അത്യാസന്നനിലയില്‍ ആശുപത്രിയിലായപ്പോള്‍ ചികിത്സയ്ക്ക് പണത്തിന് യാചിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല. കുടുംബത്തെ തള്ളിപ്പറയാനാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്. വലിയ ദുരന്തത്തിലേക്ക് വീണ്ടും വിജയന്റെ കുടുംബത്തെ തള്ളിവിടുന്നതിലൂടെ കോണ്‍ഗ്രസ് നേതാക്കളുടെ ക്രിമിനല്‍ മനസ്സാണ് പുറത്തെത്തുന്നത്. ക്രിമിനല്‍ സംഘത്തെ പ്രിയങ്ക സംരക്ഷിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *