മാര്‍ക്സിസ്റ്റ്,ബി.ജെ.പി നേതാക്കളുടെ ജല്‍പ്പനങ്ങള്‍ക്ക് കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ല
കല്‍പ്പറ്റ: കൊല്ലും കൊലയും കൊള്ളയും നടത്തി കേരളത്തിലെ പൊതുസമൂഹത്തിന് മുമ്പില്‍ ജാള്യതയോടെ നില്ക്കുന്ന സി.പി.എമ്മിന് കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനുള്ള യോഗ്യത എന്താണെന്നു മനസിലാകുന്നില്ല.വയനാട്ടില്‍ സി.പി.എം. ഉം ബി.ജെ.പി. യും ഒന്നിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. സംസ്ഥാന തലത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും, ബി.ജെ.പി. യും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമായിട്ടാണ് സി.പി.എം, ബി.ജെ.പി. കൂട്ടുകെട്ടിലൂടെ വയനാട്ടിലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്ന വ്യാമോഹം അസ്ഥാനത്താണെന്നും വയനാട് ഡി.സി.സി. പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതാക്കളുടെ യോഗം പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലുടനീളം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും നേതാക്കളും നടത്തി വരുന്ന കൊല്ലും കൊലയും മറച്ച് വെച്ചുകൊണ്ട് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ യാതൊരു യോഗ്യതയുമില്ല. കേരള സമൂഹത്തെ ഞെട്ടിച്ച സി.പി.എം, ആര്.എസ്.എസ്, കൊലപാതകങ്ങളുടെ പരമ്പരകള്‍ സൃഷ്ടിച്ചവരാണ്. ഒരു രാഷ്ട്രീയ കൊലപാതകത്തിനും നേതൃത്വം കൊടുക്കുകയോ, അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലായാലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മരണത്തിലേക്ക് തള്ളി വിടുന്ന സ്വാഭാവം ഇക്കാലം വരെ കോണ്‍ഗ്രസ്സിനുണ്ടായിട്ടില്ല. ഓരോ സാഹചര്യങ്ങള്‍ മൂലം മനോ വിഷമം അനുഭവപ്പെടുമ്പോള്‍ അതിനെ നേരിടാനും പ്രശ്നത്തെ ലഘൂകരിക്കാന്‍ കഴിയാത്തവരുമായ ചിലര്‍ ആത്മഹത്യക്ക് വിധേയമായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് യാതൊരു വിധ അറിവോ പങ്കോ ഇല്ല എന്നുള്ളതാണ് വാസ്തവം..
ആത്മഹത്യകള്‍ ഉണ്ടാകുമ്പോള്‍ മുതല കണ്ണീര് ഒഴുക്കുന്ന സി.പി.എം, ബി.ജെ.പി, ആര്. ജെ.ഡി. തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുളളങ്കൊല്ലി പ്രശ്നത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ്. സഹകരണ മേഖലയില്‍ കേരളത്തിലുടനീളം കോടാനുകോടി രൂപയുടെ തട്ടിപ്പ് നടത്തി എം.എല്‍.എ. മാര്‍ അടക്കം സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളുള്‍പ്പടെ അഴിമതി കേസില്‍ കുടുങ്ങിയിരിക്കുകയാണ്. വയനാട്ടിലെ ബ്രഹ്മഗിരി സൊസൈറ്റിയിലേക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പെന്‍ഷനേഴ്സിന് ലഭിച്ച സര്‍ക്കാര്‍ അനുകൂല്യങ്ങളായ പ്രൊവിഡണ്ട് ഫണ്ട്, ഗ്രാറ്റിവിറ്റി എന്നിവ സ്വന്തം മക്കളെ വിവാഹം ചെയ്യിക്കാനും, വീട് നിര്‍മ്മിക്കാനും മറ്റു ജീവനോപദിക്കായിയുള്ള തുക പൂര്‍ണ്ണമായും അവരെ വ്യാമോഹിപ്പിച്ച് നിക്ഷേപം നടത്തിപ്പിച്ച് തട്ടിയെടുത്ത്, കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഗ്രാണ്ടായി ലഭിച്ച വന്‍ തുകയും, മറ്റ് സഹകരണ സ്ഥാപനങ്ങളില്‍ നിന്നും കുടുംബശ്രികളില് നിന്നും, പഞ്ചായത്തുകളില്‍ നിന്നും ഒക്കെയായും കൂടാതെ പാവപെട്ട ആളുകളെ കബളിപ്പിച്ചും നിക്ഷേപം വാങ്ങി നേതാക്കളുടെ കീശ വീര്‍പ്പിച്ച് കോടികള്‍ വിലമതിക്കുന്ന വീടുകള്‍ ഉണ്ടാക്കി സുഖമായി ജീവിക്കുന്നു. ഇവരാണ് കോണ്‍ഗ്രസിനെ ഗ്രൂപ്പ് പറഞ്ഞുകൊണ്ട് ആക്ഷേപിക്കുന്നത്. പെന്ഷന് പണം നിക്ഷേപിച്ച ഇരുന്നൂറോളം നിക്ഷേപകര്‍ ആവയലില്‍ പ്രവര്‍ത്തിക്കുന്ന ബ്രഹ്മഗിരി ഓഫീസിന്റെ മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കി സമരം നടത്തിയ വാര്‍ത്തകള്‍ പത്രത്തില്‍ വന്നതാണ്. നിക്ഷേപം തിരുച്ച് നല്‍ക്കാത്ത പലരും ആത്മഹത്യാ വക്കിലാണെന്നുള്ളതും വസ്തുതയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തെ പറ്റി പറയുന്ന സി.പി.എം, ബി.ജെ.പി. ജനങ്ങളുടെ ഇടയില്‍ ആശയകുയപ്പം സൃഷ്ടിക്കുന്നതിനുവേണ്ടി പലതും പടച്ചു വിടുന്നതാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ വെട്ടി നിരത്തി പതിയതായി ചുമതലയേറ്റ ജില്ലാ സെക്രട്ടറിക്ക് വയനാട്ടിലെ മുള്ളന്‍കൊല്ലി, പുല്പള്ളി, പൂതാടി, കണിയാമ്പറ്റ, കോട്ടത്തറ, പ്രദേശങ്ങളിലെ പ്രവര്ത്തര്ക്കിടയിലേക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത സ്ഥിതിക്ക് വസ്തുതകള്‍ മറച്ചു പിടിക്കാന്‍ വേണ്ടിയുള്ള ജല്പനങ്ങളാണ് നടത്തുന്നത്.
എന്‍. എം. വിജയന്റെ മരുമകള്‍ക്ക് കെ.പി.സി.സി. പണം കൊടുത്തില്ല എന്ന് പറയുന്നത് ശരിയല്ല. കെ.പി.സി.സി. ക്ക് വേണ്ടി കല്പറ്റ നിയോജകമണ്ഡലം എം.എല്‍.എ. മുഖേന നല്കിയ പണം എന്തിനുവേണ്ടി ചിലവഴിച്ചു എന്നുള്ള വിവരം മറച്ചു വെച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിലെ എം.എല്‍.എ. മാരെ അപമാനിക്കാന്‍ ബോധംപൂര്‍വ്വം ചെയ്ത ആത്മഹത്യശ്രമമാണ് കയിഞ്ഞ ദിവസം ബത്തേരില് അരങ്ങേറിയിട്ടുള്ള നാടകം.





Leave a Reply