വിജ്ഞാന കേരളം: പ്രാദേശികതൊഴില്‍മേള സംഘടിപ്പിച്ചു
വൈത്തിരി:തൊഴില്‍ അന്വേഷകരായ അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തില്‍ വിജ്ഞാന കേരളം പ്രാദേശികതൊഴില്‍മേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികംതൊഴില്‍ ദാതാക്കളും 250 ഓളം തൊഴില്‍ അന്വേഷകരും പങ്കെടുത്തു. സെന്റ് ജോസഫ് പാരിഷ് ഹാളില്‍സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷയായി.
വിജ്ഞാന കേരളം ജില്ലാ ഓഫീസര്‍ സി എസ്ശ്രീജിത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ ഡിപിഎംജന്‍സണ്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷാജിമോള്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ആര്‍ രവിചന്ദ്രന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഒ ദേവസ്സി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍കെ കെ തോമസ്,അംഗങ്ങളായ വി എസ്
സുജിന, മേരിക്കുട്ടി മൈക്കിള്‍, ബി ഗോപി , പി കെ ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എസ് സജീഷ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാരായ അഷിത, ഷബ്‌ന, വിദ്യ, രജിത എന്നിവര്‍ പങ്കെടുത്തു.





Leave a Reply