May 27, 2026

ശ്രമങ്ങള്‍ ഫലം കണ്ടതില്‍ അഭിമാനം: ജില്ലാ കളക്ടര്‍

0
site-psd-284
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ഏറാട്ടുകുണ്ട് ഉന്നതിയിലെ താമസക്കാര്‍ക്കിടയില്‍ നടത്തിയ കഠിന പരിശ്രമങ്ങള്‍ ഫലം കണ്ടതില്‍ അഭിമാനമുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. പ്രാകൃത ഗോത്ര വിഭാഗത്തിന്റെ സവിശേഷതകളുള്ള ഏറാട്ടുകുണ്ട് നിവാസികളെ ആദ്യമായി കണ്ടത് കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട സംഭവത്തെ തുടര്‍ന്നാണ്. പണിയ വിഭാഗത്തില്‍പ്പെട്ട ഇവര്‍ പരമ്പരാഗത വേട്ടയാടല്‍, ഒത്തുചേരലുകള്‍ എന്നിവയിലൂടെ നിലനിന്നു പോകുന്നവരാണ്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് പോലും പുറംലോകവുമായി ആശയവിനിമയം നടത്താത്തവര്‍.

അധികമാര്‍ക്കും ഇവര്‍ക്കിടയിലേക്ക് പ്രവേശനം ഇല്ലാത്ത അവസ്ഥയുമാണ്. ഉന്നതിയിലെ കുട്ടികളില്‍ ആരും സ്‌കൂളിലും ആശുപത്രികളിലും പോയിട്ടില്ല. ആളുകളോട് വ്യക്തമായി സംസാരിക്കാനോ ഫലപ്രദമായി ആശയവിനിമയം നടത്താനോ കഴിയില്ല. കൃത്യമായ ഇടപെടലിന്റെ അടിയന്തര ആവശ്യകത തിരിച്ചറിഞ്ഞ് ഈ വിഭാഗത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്ര കര്‍മപദ്ധതിയാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കിയത്. വിവിധ വകുപ്പുകളുടെ നിരന്തര ഇടപെടലിലൂടെ ഉന്നതിയിലെ കുരുന്നുകളെ ഹോസ്റ്റലുകളില്‍ ചേര്‍ത്തു. തലമുറകളായി ലഭ്യമല്ലാതിരുന്ന ഔപചാരിക വിദ്യാഭ്യാസം, പോഷകസമൃദ്ധമായ ഭക്ഷണം, പതിവ് ആരോഗ്യ പരിശോധനകള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് ഇനി ലഭ്യമാകും. കുട്ടികളുടെ ശാക്തീകരണവും സുസ്ഥിരതയും ഉറപ്പാക്കാന്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *