June 21, 2026

പാശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

0
site-psd-285
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: ജില്ലാ പഞ്ചായത്ത് 2023-24 – വാര്‍ഷിക പദ്ധതി യിലുള്‍പ്പെടുത്തി മീനങ്ങാടി ഗവ: കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 50 ലക്ഷം രൂപ ചിലവില്‍ നടപ്പിലാക്കിയ അടിസ്ഥാന വികസന പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ചുറ്റുമതില്‍,മുറ്റം ഇന്റര്‍ലോക്ക്, പാര്‍ക്കിങ്ങ് ഏരിയ ‘എന്നിവയാണ് നിര്‍മ്മിച്ചത്.ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷനായി.

മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയന്‍ മുഖ്യാതിഥി ആയിരുന്നു. പി.ടി.ഐ. പ്രസിഡണ്ട് പി.സുബൈര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു : ഗവ: കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് സിന്‍ഡ്രല്ല ജേക്കബ് ചടങ്ങിന് നന്ദിയര്‍പ്പിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *