May 27, 2026

രാജവെമ്പാലയെ പിടികൂടി

0
site-psd-298
By ന്യൂസ് വയനാട് ബ്യൂറോ

പേരിയ: പേരിയ വള്ളിത്തോട് 38 ല്‍ ജനവാസ മേലയിലെ തോട്ടില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. തോട്ടില്‍ ഞണ്ട് പിടിക്കുന്നതിനിടെ പ്രദേശവാസികളാണ് രാജവെമ്പാലയെ കണ്ടത്.ഉടനെ വനം വകുപ്പിനെ വിവരമറിയിക്കുകയും വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ചര്‍ രാജഗോപാലന്റെ നിര്‍ദ്ദേശപ്രകാരം വനം വകുപ്പിന്റെ പാമ്പ് സംരക്ഷകന്‍ സുജിത്ത് വയനാട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടയകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് നിന്ന് സാമാന്യം വലിയൊരു രാജവെമ്പാലയെ പിടികൂടിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *