May 7, 2026

ചുരം ബൈപ്പാസ് സമര ജാഥയ്ക്ക് വൈത്തിരിയില്‍ വമ്പിച്ച സ്വീകരണം നല്‍കി

0
site-psd-297
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി:ചിപ്പിലിത്തോട് – മുരുതിലാവ് – തളിപ്പുഴ ബൈപ്പാസ് യാഥാര്‍ത്യമാക്കുക എന്ന് ലക്ഷ്യത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട്, കോഴിക്കോട് ജില്ലാ കമ്മിറ്റികളും ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തിയ ബത്തേരി മുതല്‍ കോഴിക്കോട് വരെയുള്ള സമരജാഥയ്ക്കാണ് വൈത്തിരിയിലെ പൗരാവലി സ്വീകരണമൊരുക്കിയത്. പൊഴുതന ജംഗ്ഷനില്‍ നിന്ന് നൂറ് കണക്കിന്ന് നാട്ടുക്കാരുടെ നേതൃത്വത്തില്‍ സമരജാഥാ അംഗങ്ങളെ സ്വീകരിച്ച് പ്രകടമായാണ് വേദിയിലേയ്ക്ക് ആനയിച്ചത്. സി വി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വൈത്തിരി പഞ്ചായത്ത് പ്രസിഡന്റും സ്വാഗത സംഘം ചെയര്‍മാനുമായ എം വി വിജേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

യോഗത്തില്‍ മുഖ്യ പ്രഭാഷണം പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌നസ്റ്റെഫി നടത്തി .തുടര്‍ന്ന് ജാഥാ അംഗങ്ങളെ ആദരിച്ചു. ചടങ്ങില്‍ വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി ജോയ്, ശ്രീജ ശിവദാസ്, ഫൈസല്‍ മീനങ്ങാടി, വി.ഉഷാകുമാരി, യൂസഫ് ചെമ്പന്‍, എ.എ വര്‍ഗീസ്, സലീം മേമന, ചിത്രകുമാര്‍, കൃഷ്ണന്‍, സെയ്ത് തളിപ്പുഴ ജ്യോതിഷ്‌കുമാര്‍, ഡോളി, നിസാര്‍ ദില്‍വെ പ്രിമേഷ് മീനങ്ങാടി, മുനീര്‍ നെടുങ്കരണ, ഷിജിത്ത് ചന്ദ്രകാന്തി, അബിളി കല്‍പ്പറ്റ, അജിത് പൊഴുതന, ഉസ്മാന്‍ അച്ചൂര്‍, ഷൈജല്‍ കല്‍പ്പറ്റ, ഷൈജല്‍ കബ്ലക്കാട്, ജയന്തി മീനങ്ങാടി, സോമസുന്ദരന്‍, വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
സ്വീകരണത്തിന് മറുപടി ജാഥാ ക്യാപ്റ്റന്‍ ടി ആര്‍ ഓമനക്കുട്ടന്‍ പറയുകയുണ്ടായി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *