ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
കല്‍പ്പറ്റ:ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആന്‍ഡ് ആക്‌സലറേറ്റിങ് എംഎസ്എംഇ പെര്‍ഫോമന്‍സ് പദ്ധതിയുടെ ഭാഗമായി ലോക ബാങ്ക്, കേന്ദ്ര എംഎസ്എംഇ വകുപ്പ്, സംസ്ഥാന വ്യവസായ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കല്‍പ്പറ്റ ഓഷിന്‍ ഹോട്ടലില്‍ നടന്ന പരിപാടി കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു.ഉദ്യം, കെ സ്വിഫ്റ്റ് രജിസ്‌ട്രേഷനുള്ള അവസരവും ഒരുക്കിയിരുന്നു.എംഎസ്എംഇകള്‍ ആരംഭിക്കുന്നതിന് സഹായകമായ പദ്ധതികളെക്കുറിച്ചും വിവിധ ബാങ്കുകള്‍ സംരംഭങ്ങള്‍ക്കായി നല്‍കുന്ന വായ്പാ പദ്ധതികളെക്കുറിച്ചും സംരംഭകര്‍ക്ക് ക്ലാസുകള്‍ നല്‍കി.
ചെറുകിട വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് വലിയ പിന്തുണയാണെന്നും എംഎസ്എംഇ രംഗത്ത് മത്സരാധിഷ്ഠിതമായി സംരംഭങ്ങള്‍ നിലനില്‍ക്കാന്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന എംഎസ്എംഇ മേഖലയുടെ വളര്‍ച്ചയ്ക്കും മത്സരശേഷി വളര്‍ത്തുന്നതിനും എംഎസ്എംഇകള്‍ക്കുള്ള പിന്തുണ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് റൈസിങ് ആന്‍ഡ് അക്സെലിറേറ്റിങ് എംഎസ്എംഇ പെര്‍ഫോമന്‍സ് (റാമ്പ്).
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എ ജിഷ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി എസ് കലാവതി, ലീഡ് ബാങ്ക് മാനേജര്‍ ടി എം മുരളീധരന്‍, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മാത്യു തോമസ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ ബി വി മുഹമ്മദ് നയിം, വിവിധ ബാങ്ക് മാനേജര്‍മാര്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.




Leave a Reply