പൊരുന്നന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ആദരിച്ചു
മാനന്തവാടി :ജില്ലയില്‍ ആദ്യമായി ദേശീയ ഗുണമേന്മാ പുരസ്‌കാരം നേടിയ പൊരുന്നന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെമന്റോയും പ്രശ്സതി പത്രവും നല്‍കി ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മെമെന്റോ വിതരണം ചെയ്തു. ജീവനക്കാരുടെ സമര്‍പ്പിതവും മാതൃകാപരമായ പ്രവര്‍ത്തനവുമാണ് മികച്ച നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി വികസനത്തിനായി രണ്ട് ലക്ഷം രൂപ വീതം മൂന്നു വര്‍ഷങ്ങളിലായാണ് അവാര്‍ഡ് തുക ലഭിക്കുക.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കല്യാണി അധ്യക്ഷത വഹിച്ച അനുമോദന ചടങ്ങില്‍ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ വി വിജോള്‍, സല്‍മാ മോയിന്‍, അംഗങ്ങളായ പി ചന്ദ്രന്‍, പി കെ അമീന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, അസീസ് വാളാട്, രമ്യാ താരേഷ്, വി ബാലന്‍, എന്‍എച്ച്എം വയനാട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈദലവി, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍ കുമാര്‍. ഡോ. കെ സി ശ്രീജ, നഴ്‌സിങ് സൂപ്രണ്ട് കെ കെ ജലജ എന്നിവര്‍ സംസാരിച്ചു.





Leave a Reply