May 5, 2026

ജില്ലയിലെ നാല് മേഖലകളില്‍ പദയാത്ര സംഘടിപ്പിച്ചു

0
site-psd-320
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരള സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തൊഴിലാളി മുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി ബിഎംഎസ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ നാല് മേഖലകളില്‍ പദയാത്ര നടത്തി.പുല്‍പ്പള്ളിയില്‍ നടന്ന പദയാത്ര ബിഎംഎസ് സംസ്ഥാന സമിതി അംഗം ഇ.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.മേപ്പാടി മേഖലയില്‍ നടന്ന പദയാത്ര ബിഎംഎസ് ജില്ല സെക്രട്ടറി സന്തോഷ് കുമാര്‍ കെ ഉദ്ഘാടനം ചെയ്തു.ബത്തേരിയില്‍ നടന്ന പദയാത്ര അഡ്വ.വാവിത എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി യില്‍ നടന്ന പദയാത്ര എന്‍ജിഒ സംഘ് സംസ്ഥാന സംഘ് സമിതി അംഗംസുരേഷ്.പി ഉദ്ഘാടനം ചെയ്തു.

വിലക്കയറ്റം തടയുക, ക്ഷേമനിധി/ ക്ഷേമ പെന്‍ഷന്‍6000 രൂപയായി വര്‍ദ്ധിപ്പിക്കുക,ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും,സംരക്ഷിക്കുക, പൊതു മേഖലയെ സംരക്ഷിക്കുക, തോട്ടംതൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക,മയക്കുമരുന്നിന്റെ വ്യാപനം തടയുക,ക്രമസമാധാനം സംരക്ഷിക്കുക, കേന്ദ്ര പദ്ധതികള്‍ഫലപ്രദമായി നടപ്പാക്കുക, പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക തുടങ്ങി ഇരുപത്തിമൂന്നോളം ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പദയാത്ര നടത്തിയത്.

കേരളസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ വിലനല്‍കേണ്ടിവരുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. ബിഎംഎസ് ജില്ല പ്രസിഡന്റ് പി.എച്ച് പ്രസന്ന മുഖ്യപ്രഭാഷണം നടത്തി.മേപ്പാടിയില്‍ എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.ബത്തേരിയില്‍ ദിവാകരന്‍ ഇ. മുഖ്യപ്രഭാഷണം നടത്തി. പ്രദീപ് പാലക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *