കെ.പി.എസ്.ടി.എ പൊതുവിദ്യാഭ്യാസ പരിവര്‍ത്തന യാത്രയ്ക്ക് സ്വീകരണം നല്കി
കല്‍പ്പറ്റ:ഇടതു സര്‍ക്കാരിന്റെ വികലമായ പൊതുവിദ്യാഭ്യാസ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ. സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പൊതുവിദ്യാഭ്യാസ പരിവര്‍ത്തന സന്ദേശ യാത്രയായ മാറ്റൊലിക്ക് കല്‍പ്പറ്റയില്‍ നല്കിയ ഉജ്വല സ്വീകരണം ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായി.കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന രീതിയാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.മാറ്റൊലിയുടെ സമാപനം കുറിച്ച് സെപ്റ്റംബര്‍ 27 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന അധ്യാപക മാര്‍ച്ച് വന്‍ വിജയമാക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ദിനം പ്രതി വിവാദങ്ങള്‍ സൃഷ്ടിച്ച് കാതലായ പ്രശ്നങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. ജീവനക്കാര്‍ക്ക് അവകാശപ്പെട്ട ഡി.എ. കുടിശിക ശമ്പള പരിഷ്കരണം എന്നിവ നല്കാന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അരവിന്ദന്, സംസ്ഥാന ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ബി. സുനില്‍കുമാര്‍, സംസ്ഥാന ഭാരവാഹികളായ പി.എസ് ഗിരീഷ് കുമാര്‍,അനില്‍ വെഞ്ഞാറമൂട് ,ടി യു സാദത്ത്,സാജു ജോര്‍ജ്,പി എം ശ്രീജിത്ത്,പി എസ് മനോജ്, പി. പി. ഹരിലാല്‍,ടി. ആബിദ്, എം.വി. രാജന് മാസ്റ്റര്‍, ഗൗതം ഗോകുല്‍ദാസ്, പി.എം. ജോസ് മാസ്റ്റര്‍, ടി.എന്‍ സജിന്‍, ബിജു മാത്യു. ഷാജു ജോണ്‍, ടി.എം. അനൂപ്, സി.കെ. സേതു, ഷെര്‍ലി സെബാസ്റ്റ്യന്‍,ആല്‍ഫ്രഡ് ഫ്രെഡി,നിമ റാണി ,കെ. രാമചന്ദ്രന്,ജിജോ കുര്യാക്കോസ്, കെ.സി അനൂപ്കുമാര്‍, ജോണ്സണ് ഡിസില്‍വ, കെ. സത്യജിത്ത് എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply