കര്‍ഷക താല്‍പര്യ കൂട്ടായ്മകളുടെ പരിശീലനവും, കാര്‍ഷികോപാധികളുടെ വിതരണവും
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് , ജെ ഡി ഇ പീറ്റസ്, ഐ ഡി എച് എന്നിവരുടെ പിന്തുണയോടെ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യ എന്ന സന്നദ്ധസംഘടന വയനാട് ജില്ലയില്‍ നടപ്പിലാക്കിവരുന്ന ഇന്ത്യ കോഫി കാലാവസ്ഥ പ്രതിരോധ ഭൂപ്രകൃതി (ICCRL) പദ്ധതിയുടെ ഭാഗമായി പനമരം, കുണ്ടാലയില്‍ രണ്ട് മണി മുതല്‍ കര്‍ഷക താല്‍പര്യ കൂട്ടായ്മകളുടെ പരിശീലനവും മാതൃക കര്‍ഷകര്‍ക്ക് കാര്‍ഷികോപാധികളുടെവിതരണവും സംഘടിപ്പിച്ചു.ഐ.സി.സി.ആര്‍.എല്‍ വയനാട് ജില്ലയുടെ പ്രൊജക്റ്റ് മാനേജര്‍ സ്റ്റെഫിന്‍ സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഐ.സി.സി.ആര്‍.എല്‍. കാര്‍ഷിക ഓഫീസര്‍ കുമാരി.അനഘ എന്‍.എ പരിശീലന പരിപാടി കൈകാര്യം ചെയ്തു. കര്‍ഷകര്‍ക്ക് വിതരണം ചെയ്ത വസ്തുക്കളുടെ പ്രാധാന്യം, ഉപയോഗ രീതികള്‍, അവയുടെ പ്രയോജനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു.
വൈത്തിരി, മാനന്തവാടി, പനമരം താലൂക്കുകളില്‍ നിന്ന് തിരഞ്ഞെടുത്ത 40 മാതൃക കര്‍ഷകര്‍ക്ക്കാപ്പി തൈകള്‍, കുരുമുളക് തൈകള്‍, വെര്‍മി ബെഡ്, ബ്രോക്കോ ട്രാപ്പുകള്‍, ജൈവവളങ്ങള്‍, ട്രൈകോഡെര്‍മ, ആവരണ വിളകളുടെ വിത്തുകള്‍ എന്നിവ കൈമാറി.
പദ്ധതിയുടെ ഭാഗമായുള്ള ഈ ഇടപെടലുകള്‍ പുനരുജ്ജീവന കൃഷി രീതികളുടെ പ്രചാരണം, മണ്ണിന്റെയും വിളകളുടെയും ആരോഗ്യ വര്‍ദ്ധിപ്പിക്കുക , കീടരോഗങ്ങളുടെ നിയന്ത്രണം, കൂടാതെ കര്‍ഷകരുടെ വരുമാന സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സഹായകരമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.





Leave a Reply