October 4, 2026

എസ്ടി പ്രൊമോട്ടര്‍മാര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കുമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

0
site-psd-350
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി താലൂക്ക് പരിധിയിലെ എസ്ടി പ്രൊമോട്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പട്ടികവര്‍ഗ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ടി കെ മനോജ്, എഇഒ എം സുനില്‍കുമാര്‍, മുന്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ലക്ഷ്മണ്‍, ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കുമാര്‍, പത്മന്‍ കോവൂര്‍ എന്നിവര്‍ സംസാരിച്ചു.വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വീഡിയോകള്‍ ഉന്നതികളില്‍ പ്രദര്‍ശിപ്പിച്ച് ബോധവത്ക്കരണം നടത്തും.

പതിവായി സ്‌കൂളിലെത്താത്ത കുട്ടികളുടെ കേസ് സ്റ്റഡി നടത്തി പ്രശ്‌നപരിഹാരത്തിന് തക്ക സമയത്ത് ഇടപ്പെടുക, കുടുംബ പ്രശ്‌നങ്ങളുള്‍പ്പെടെ മറ്റ് ഗൗരവ വിഷയങ്ങള്‍ ഉള്ള കുട്ടികളെ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക, ഉന്നതികളില്‍ ബോധവത്ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ച് അവിടെയുള്ള വിദ്യാസമ്പന്നരായ യുവതി യുവാക്കളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും കുട്ടികള്‍ക്ക് ആവശ്യമായ പഠന പിന്തുണ ഇവരിലൂടെ ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രമോട്ടര്‍മാര്‍ ഇടപെടണമെന്ന് പരിശീലന പരിപാടിയില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം മജീദ് പറഞ്ഞു.

പട്ടികവര്‍ഗ വിഭാഗക്കാര്‍ ബാങ്കിങ് മേഖലയില്‍ നേരിടുന്ന ചൂഷണം, ഇകെവൈസി പുതുക്കല്‍, പ്രധാന മന്ത്രി സുരക്ഷാ യോജന, വിവിധ പെന്‍ഷന്‍ പ്ലാന്‍ എന്നിവയെ കുറിച്ച് ലീഡ് ബാങ്ക് മാനേജര്‍ ടി എം മുരളീധരന്‍ വിശദീകരിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല, രജിസ്‌ട്രേഷന്‍, ചികിത്സക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ജില്ലാ ഓഫീസര്‍ അജയ്‌ദേവ് പ്രൊമോട്ടര്‍മാര്‍ക്ക് ക്ലാസുകള്‍ നല്‍കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *