കുടുംബശ്രീ സംസ്ഥാനതല ചെറുകഥാരചന മത്സരം; രചനകള്‍ 23 വരെ അയക്കാം
കല്‍പ്പറ്റ:കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗം-2025 സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. സമ്മാനാര്‍ഹമാകുന്ന ആദ്യ മൂന്ന് രചനകള്‍ക്ക് യഥാക്രമം 20000, 15000,10000 രൂപ വീതം ക്യാഷ് അവാര്‍ഡും മൂന്ന് പേര്‍ക്ക് 2500 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. കൂടാതെ മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. സാഹിത്യ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും വിജയികളെ കണ്ടെത്തുക.
മികച്ച രചനകള്‍ അയയ്ക്കുന്ന 40 പേര്‍ക്ക് കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23 വൈകിട്ട് അഞ്ചിനകം രചയിതാവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സിഡിഎസ് അധ്യക്ഷയുടെ സാക്ഷ്യപത്രം എന്നിവ സഹിതം രചനകള്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്-രണ്ടാം നില, മെഡിക്കല്‍ കോളജ് പിഒ, തിരുവനന്തപുരം-695011 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.





Leave a Reply