August 20, 2026

തേനീച്ച കര്‍ഷക സംഗമം സംഘടിപ്പിച്ചു

0
site-psd-400
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഖാദി കമ്മിഷനും വയനാട് ഹണി മ്യുസിയവും സംയുക്തമായി തേനീച്ച കര്‍ഷക സംഗമം നടത്തി. ഖാദി കമ്മിഷന്റെ നേതൃത്വത്തില്‍ സ്വച്ച് ഭാരത് കമ്മിഷനാണ് പരിപാടി സംഘടിപ്പിച്ചത്. സംഗമത്തോടനുബന്ധിച്ചു പഴയ വൈത്തിരിയില്‍ വിളംബര ജാഥ നടത്തി. ജില്ലയിലെ മികച്ച തേനീച്ച കര്‍ഷകരെ സംഗമത്തില്‍ ആദരിച്ചു. ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ സൗത്ത് സോണ്‍ സി ഇ ഒ മദന്‍ കുമാര്‍ റെഡി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഖാദി ആന്‍ഡ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി ജി ആണ്ടവന്‍ അധ്യക്ഷനായി. ടി സിദ്ദിഖ് എംഎല്‍എ കര്‍ഷകരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പര്‍ എം കെ ജ്യോതിഷ്‌കുമാര്‍, ജില്ല വ്യവസായ കേന്ദ്രം ഓഫിസര്‍ അയ്യപ്പന്‍, ഖാദിബോര്‍ഡ് പ്രോജക്ട് ഡയറക്ടര്‍ കെ വിനോദ്, വൈത്തിരി കാനറ ബാങ്ക് മാനേജര്‍ ടി സന്തോഷ്‌കുമാര്‍ , കെ പി സൈതലവി, എ എ വര്‍ഗീസ്, എം വി ഫൈസല്‍, എ ഒ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഷാജു ജോസഫ് സ്വാഗതവും സി മനോജ്കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മികച്ച തേനീച്ച വളര്‍ത്തല്‍ പ്രചാരകന്‍ വയനാട് ഹണി മ്യുസിയം എം ഡി. ടി എ ഷറഫുദ്ദീനു പുരസ്‌കാരം സമ്മാനിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *