May 25, 2026

തൈ്വബ കോണ്‍ഫറന്‍സ് അന്തിമ രൂപമായി

0
site-psd-402
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സുന്നി മഹല്ല് ഫെഡറേഷന്‍ തിരുവസന്തം 15 നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ മൂന്നു മാസക്കാലമായി ആചരിക്കുന്ന റബീഅ് ക്യാമ്പയിനിന്റെ ജില്ലാതല സമാപനമായ തൈ്വബ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുജീബ് തങ്ങള്‍ കല്‍പ്പറ്റ, ജനറല്‍ സെക്രട്ടറി പിസി ഇബ്രാഹിം ഹാജി, പ്രസിഡന്റുമാരായ സീ മൊയ്തീന്‍കുട്ടി, ഉസ്മാന്‍ കാഞ്ഞായി, ഓര്‍ഗനൈസര്‍ സിദ്ധീഖ് റഹ്‌മാനി
തുടങ്ങിയവര്‍ സംബന്ധിച്ചു.പ്രവാചക ദര്‍ശനത്തിന്റെ വര്‍ത്തമാന കാല പ്രസക്തി പൊതുജനങ്ങളില്‍ എത്തിക്കുകയും, ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ലുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയുമാണ് തൈ്വബ കോണ്‍ഫറന്‍സിന്റെ പ്രധാന ലക്ഷ്യം.

മേഖലാ തലങ്ങളില്‍ ഖുബ സംഗമങ്ങള്‍, പഞ്ചായത്ത് തലങ്ങളില്‍ മദീന മുനവ്വറ സംഗമങ്ങള്‍ മഹല്ല് തലങ്ങളില്‍ റൗളാ സംഗമങ്ങള്‍ എന്നിവ പൂര്‍ത്തീകരിച്ചാണ് ജില്ലാതല സമാപനമായ തൈ്വബ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 22 തിങ്കളാഴ്ച കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നത്.പരിപാടിയോട് അനുബന്ധിച്ച് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സാരഥികള്‍ക്കുള്ള ആദരവും, സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ജില്ലാതല പ്രചാരണവും നടക്കും.രാവിലെ 9. 30 ന് മഹല്ല് പ്രതിനിധികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാവുന്ന സംഗമത്തില്‍ 9:50ന് മൗലിദ് മജിലിസ് ആരംഭിക്കും. 10.30 ന് കോണ്‍ഫ്രന്‍സിന്റെ ഉദ്ഘാടന കര്‍മ്മം വയനാട് ജില്ല ഖാളി പാണക്കാട് സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെടി ഹംസ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിക്കും. ആദര്‍ശ വിശുദ്ധിയുടെ നൂറു വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ഡോക്ടര്‍ ബഹാവുദ്ദീന്‍ മുഹമ്മദ് നദ് വി,തിരുവസന്തം 15 നൂറ്റാണ്ട് എന്ന വിഷയത്തില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , മാറുന്ന കാലം മഹല്ല് നേതൃത്വം അറിയേണ്ടത് എന്ന വിഷയത്തില്‍ അഡ്വക്കേറ്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി,വഖ്ഫ് : ഗൗരവം നഷ്ടപ്പെടരുത് എന്ന വിഷയത്തില്‍ ബഷീര്‍ കല്ലേപ്പാടം എന്നിവര്‍ സംസാരിക്കും.
എസ്എംഎഫ് പുതിയ പദ്ധതികള്‍ വിശദീകരിച്ച് വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ സംസാരിക്കും. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി യു ഷാഫി ഹാജി, നാസര്‍ ഫൈസി കൂടത്തായി, എംസി മായിന്‍ ഹാജി, ഡോ സി കെ കുഞ്ഞി തങ്ങള്‍, സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ജില്ല പ്രസിഡന്റ്,സെക്രട്ടറിമാരും, ജില്ലയിലെ സ്ഥാപന മേധാവികളും സംബന്ധിക്കും. ജില്ലയിലെ 250 ഓളം വരുന്ന മഹല്ലുകളില്‍ നിന്ന് ഖത്തീബ് അടക്കം7 ല്‍ കുറയാത്ത ആളുകള്‍ പ്രതിനിധികളായി പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news