April 16, 2026

ആയുര്‍വേദ ദിനാചരണം: ആയുര്‍വേദ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും

0
site-psd-410
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : പത്താമത് ആയുര്‍വേദ ദിനാചരണത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 23 ചൊവ്വാഴ്ച ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ ആയുര്‍വേദ സ്പെഷ്യാലിറ്റികളുടെ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ:പ്രഷീല അറിയിച്ചു.’ആരോഗ്യം ഭൂമിക്കും, മാലോകര്‍ക്കും’എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പരിപാടികളും നടത്തപ്പെടും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരയ്ക്കാര്‍ പരിപാടികളുടെ ഉത്ഘാടനം അന്നേ ദിവസം നിര്‍വഹിക്കും.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് പേര്‍ക്ക് അസ്ഥി സാന്ദ്രതാ നിര്‍ണ്ണയവും,പ്രകൃതി പരീക്ഷയും സൗജന്യമായിരിക്കുംരജിസ്ട്രേഷന്‍ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും.മൊബൈല്‍ :9496907455

നേത്ര& ഇ. എന്‍. ടി വിഭാഗം,അസ്ഥി- മര്‍മ്മ വിഭാഗം, സ്ത്രീ രോഗ വിഭാഗം,ബാല രോഗ വിഭാഗം,സിക്കിള്‍ സെല്‍ അനീമിയ വിഭാഗം, ത്വക്ക് രോഗ വിഭാഗം, മാനസികാരോഗ്യ വിഭാഗം, ആനോറക്റ്റല്‍ വിഭാഗം , ന്യൂറോളജി വിഭാഗം, സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗം, വയോജന വിഭാഗം എന്നിവയെ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള മെഡിക്കല്‍ ക്യാമ്പുകള്‍, ജീവിത ശൈലി രോഗ നിര്‍ണ്ണയം, ബോധവല്‍ക്കരണ ക്ലാസുകള്‍,ഫുഡ് എക്‌സ്‌പോ,പോസ്റ്റര്‍ പ്രദര്‍ശനം, ഔഷധ സസ്യ പ്രദര്‍ശനവും വിതരണവും, ഉപന്യാസ ക്വിസ് മത്സരങ്ങളും ഇതോടൊപ്പം നടത്തപ്പെടും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *