April 16, 2026

ഒയിസ്‌ക ഇന്റര്‍നാഷണല്‍ നാട്ടി ഉത്സവം

0
site-psd-428
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഒയിസ്‌ക ഇന്റര്‍നാഷണല്‍ കല്‍പ്പറ്റ ചാപ്റ്റര്‍ ഡോക്ടര്‍ മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്, ജി വി എച്ച്എസ്എസ് കരിങ്കുറ്റി എന്‍ എസ് എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ കോക്കുഴി വയലില്‍ നടത്തുന്ന നെല്‍കൃഷിയുടെ നാട്ടി ഉത്സവം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഷഫീഖ് നിര്‍വഹിച്ചു.പാരമ്പര്യ കര്‍ഷകനായ ഗോപാലന്‍ നായരെ ചടങ്ങില്‍ വച്ച് ആദരിച്ചു. ഇത് ആറാം തവണയാണ് ഒയിസ്‌ക ഇന്റര്‍നാഷണല്‍ കല്‍പ്പറ്റ ചാപ്റ്റര്‍ നെല്‍കൃഷി നടത്തുന്നത്. നെല്‍കൃഷിയെ പുതുതലമുറയ്ക്കും കര്‍ഷകര്‍ അല്ലാത്ത സമൂഹത്തിലെ മറ്റു വിഭാഗങ്ങള്‍ക്കും പരിചയപ്പെടുത്തുക എന്നതാണ് ഇതുവഴി ഒയിസ്‌ക ലക്ഷ്യമാക്കുന്നത്.

ചടങ്ങില്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോക്ടര്‍ എ.ടി സുരേഷ് അധ്യക്ഷത വഹിച്ചു. കോട്ടത്തറ കൃഷി ഓഫീസര്‍ കെ വിപിന്‍, ഒയിസ്‌ക ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് അബ്ദുറഹിമാന്‍ കാദിരി, ജിഎച്ച്എസ്എസ് കരിങ്കുറ്റി പിടിഎ പ്രസിഡണ്ട് ജിതേഷ് കെ എസ്, ലൗലി അഗസ്റ്റിന്‍, ഡോക്ടര്‍ മണിലാല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എല്‍ദോ ഫിലിപ്പ് സ്വാഗതവും അഡ്വക്കേറ്റ് എസ് എ നസീര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്ഷന്‍ കോക്കുഴി വയലില്‍ ഒയിസ്‌ക ഇന്റര്‍നാഷണല്‍ മൂപ്പന്‍സ് നഴ്‌സിംഗ് കോളേജിന്റെയും ജിവിഎച്ച്എസ്എസ് കരിങ്കുറ്റി എന്‍എസ്എസ് യൂണിറ്റിന്റെയും സഹകരണത്തോടെ നടത്തുന്ന നാട്ടി ഉത്സവം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഷഫിക്ക് ഉദ്ഘാടനം ചെയ്യുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *