May 6, 2026

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സുഗന്ധഗിരിയില്‍ മ്യൂസിയം നിര്‍മാണം വിലയിരുത്തി

0
site-psd-461
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സുഗന്ധഗിരിയില്‍ ട്രൈബല്‍ ഫ്രീഡം ഫൈറ്റേഴ്‌സ് മ്യൂസിയം നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ സന്ദര്‍ശിച്ചു. മ്യൂസിയം ബ്രിട്ടീഷ് കോളൊണിയല്‍ അധികാര വിരുദ്ധ പോരാട്ടത്തില്‍ ജീവന്‍ സമര്‍പ്പിച്ച ആദിവാസി സ്വാതന്ത്ര്യസമര പോരാളി തലക്കല്‍ ചന്തുവിനെ ആദരിക്കുന്നതാണ്.
കേന്ദ്ര മന്ത്രി കാര്‍ത്താഡ്‌സ്‌കോഴിക്കോട് ഓഫിസില്‍ പ്രോജക്ട് സംബന്ധിച്ച അവലോകന യോഗം നടത്തി. തുടര്‍ന്നാണു നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചത്.കേന്ദ്ര സര്‍ക്കാര്‍ ആദ്യ പടിയായി 16.40 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കേരള സര്‍ക്കാര്‍ സഹകരണത്തോടെ നിര്‍മിക്കുന്ന മ്യൂസിയം, ആദിവാസി പൈതൃക സംരക്ഷണത്തിലും ആദിവാസി സമൂഹങ്ങളുടെ ശാക്തീകരണത്തിലും മുന്‍തൂക്കം നല്‍കും. പദ്ധതി ആദിവാസി സമൂഹങ്ങളുടെ ചരിത്രത്തിലുണ്ടായ സംഭാവനകള്‍ ആദരിക്കുകയും, അവരുടെ വികസനവും ശാക്തീകരണവും ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇത് പ്രധാനമന്ത്രിയുടെ ”സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്” എന്ന മുദ്രാവാക്യത്തിന്റെ പ്രവര്‍ത്തന മാതൃകയായി നില്‍ക്കുന്നു എന്ന് കുര്യന്‍ പ്രസ്താവിച്ചു.

കേന്ദ്രമന്ത്രിയെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, പ്രഭാരി എന്‍ ഹരിദാസ്, സംസ്ഥാന സമിതി അംഗം കെ സദാനന്ദന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സുകുമാരന്‍, മണ്ഡലം പ്രസിഡന്റ് ശിവദാസന്‍, കൃഷ്ണന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *