May 6, 2026

കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കണ്ണൂര്‍ റേഞ്ച് സംഘടനാ പാഠശാല സംഘടിപ്പിച്ചു

0
site-psd-464
By ന്യൂസ് വയനാട് ബ്യൂറോ

കാവുമന്ദം : കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കണ്ണൂര്‍ റേഞ്ചിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സംഘടനാ പാഠശാല കാവുംമന്ദം സാജ് റിസോര്‍ട്ടില്‍ ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് എന്‍. ആര്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. കെപിഎ സംസ്ഥാന പ്രസിഡന്റ് ജി. പി. അഭിജിത്ത് അധ്യക്ഷനായി.ഉദ്ഘാടന സെഷനില്‍ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.സി. സജീവ്, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ. എം. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പഠനക്യാമ്പില്‍ കണ്ണൂര്‍ റേഞ്ചില്‍ നിന്നും 80 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളിലായി ആര്‍. കെ. ജ്യോതിഷ്, സത്യന്‍ കാരയാട്, ഇ.വി. പ്രദീപന്‍,സി.ആര്‍. ബിജു എന്നിവര്‍ ക്ലാസുകള്‍ നയിക്കും.കെ.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ഖാന്‍ സ്വാഗതവും സംസ്ഥാന നിര്‍വാഹക സമിതിയംഗം സി. കെ. നൗഫല്‍ നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *