ജില്ലാ അണ്ടര്‍- 19 ചെസ് ശ്രീരാഗ് പത്മനും എം.എസ്.അനുഷയും ചാമ്പ്യന്മാര്
കല്പറ്റ:കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ച ചെസ് ടെക്നിക്കല്‍ കമ്മിറ്റിയുടെയും ആക്ടീവ് പാസ്സ് മൊബൈല്‍ ആപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ വയനാട് ജില്ല അണ്ടര്‍ -19 ചെസ് ചാമ്പ്യന്‍ഷിപ്പ് ജി.എച്ച്.എസ്.എസ് മീനങ്ങാടിയില്‍ സമാപിച്ചു. ടൂര്‍ണമെന്റിലെ ഓപ്പണ്‍ വിഭാഗത്തിലും ഗേള്‍സ് വിഭാഗത്തിലും ഫിഡേ റേറ്റഡ് താരങ്ങളായ മാനന്തവാടി ഗവ. എന്‍ജിനീയറിങ് കോളേജിലെ ശ്രീരാഗ് പദ്മന് ജി.എച്ച്.എസ്.എസ് മീനങ്ങാടിയിലെ അനുഷ എം.എസ് എന്നിവര്‍ ചാമ്പ്യന്മാരായി.47 കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റ് വയനാട് വിമുക്തി മിഷന് മാനേജര്‍ സജിത് ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
അനന്തനാരായണ്‍, ആദി ദിയാന് ആര്.സി, അനുരാഗ് എം.എസ്, ജൊഹാന അജി, ദുര്‍ഗ.കെ. വി, ഇതള്‍ സൂസണ്‍ എല്‍ദോസ് എന്നിവരും കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സംസ്ഥാന അണ്ടര്‍- 19 ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. വിജയികള്‍ക്ക് ട്രോഫികളും മെമന്റോകളും മെഡലുകളും നല്കി. വി. ആര്. സന്തോഷ് അധ്യക്ഷത വഹിച്ചു. പി. എസ് . വിനീഷ് , ആര് രമേഷ്, സുനില്‍ എം. കെ എന്നിവര്‍ സംസാരിച്ചു.





Leave a Reply