May 6, 2026

സിബിഎസ്ഇ വയനാട് സഹോദയ കലോത്സവത്തിന് തുടക്കം

0
site-psd-468
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സിബിഎസ്ഇ വയനാട് സഹോദയ കലോത്സവം 2025-26 രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. ജില്ലയിലെ 27 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി 1688 വിദ്യാര്‍ഥികളാണ് വിവിധ ഇനങ്ങളില്‍ മത്സരിക്കുന്നത്. 6 സ്റ്റേജുകളിലായാണ് മത്സരം. കലോത്സത്തിന്റെ ഉദ്ഘാടനം ടി.സിദിഖ് എല്‍ എ നിര്‍വഹിച്ചു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അഷിമ മനോജ് മുഖ്യാതിഥി ആയിരുന്നു. വയനാട് സഹോദയ പ്രസിഡന്റ് സീറ്റ ജോസ് അധ്യക്ഷനായി.വിവിധ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ , മാനേജര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കലോത്സവത്തിന്റെ അവസാന ദിനമായ നാളെ പ്രശസ്ത സിനിമാ താരം അബുസലിം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഡി പോള്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു പെരിയപ്പുറം,വയനാട് സഹോദയ മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. മുസ്തഫ ഫാറൂഖി, ഡി പോള്‍ പബ്ലിക്ക് സ്‌കൂള്‍ പിടിഎ പ്രസിഡന്‍് ജോഷ്‌ലി ജെയ്ന്‍ ഡിസൂസ , സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സൗരഭ റായ്, എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *