സാംസ്‌കാരിക ശൂന്യത സാമൂഹിക അരാചകത്വത്തിലേക്ക് നയിക്കും മന്ത്രി ഒ ആര്‍ കേളു
പടിഞ്ഞാറത്തറ : സാംസ്‌കാരിക ശൂന്യത സാമൂഹിക അരാജകത്വത്തിലേക്ക് നയിക്കുമെന്നും, സാമൂഹിക നന്മകള്‍ സ്വംശീകരിക്കാന്‍ ആകുന്നിടത്തു മാത്രമേ സംസ്‌കാരം സമ്പന്നമാകൂ, പ്രവാചകന്‍ മുഹമ്മദ് നബി ഇതിനൊരു മാതൃകയാണെന്നും മിനിസ്റ്റര്‍ ഒ ആര്‍ കേളു പടിഞ്ഞാറത്തറയില്‍ പറഞ്ഞു. പടിഞ്ഞാറത്തറ ഉമ്മുല്‍ഖുറാ അക്കാദമി സംഘടിപ്പിച്ച 11 മാസക്കാല മീലാദ് ക്യാമ്പയിന്‍ സമാപന സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.
ഉസ്മാന്‍ ഞേര്‍ലേരി, റഷീദ് ചക്കര വിവിധ സെഷനുകള്‍ നിയന്ത്രിച്ചു.സൗഹൃദ സംഗമത്തില്‍ വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
1500 കോടി സ്വലാത്ത് ക്യാമ്പയിനില്‍ ഏറ്റവും കൂടുതല്‍ സ്വലാത്ത് ചൊല്ലി സൗജന്യ ഹജ്ജിന് അര്‍ഹയായ ഹാജറ മലപ്പുറത്തെ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രഖ്യാപിച്ചു. മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മദ്ഹറസുല്‍ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് യാസീന്‍ അല്‍ ഹൈദ്രോസി കാസര്‍ഗോഡ് ദുആ നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് സഖാഫി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഉവൈസ് മണ്ഡോക്കര നന്ദിയും പറഞ്ഞ പരിപാടിയില്‍ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ദേശീയ ഹോണര്‍ അവാര്‍ഡ് ജേതാവ് ഉസ്മാന്‍ മുസ്ലിയാര്‍ കുണ്ടാല, എസ്എസ്എഫ് സ്റ്റേറ്റ് സാഹിത്യോത്സവ് പ്രതിഭ ഉമ്മുല്‍ഖുറാ അലുംനി ഹാഫിള് മുഹമ്മദ് നിഷാദ്, പടിഞ്ഞാറത്തറ പാലിയേറ്റീവ് സീനിയര്‍ മായന്‍ ഹാജി പെരും ചോല, റിട്ടയേഡ് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ മമ്മൂട്ടി വാരാമ്പറ്റ തുടങ്ങിയവരെ ആദരിച്ചു.





Leave a Reply