August 21, 2026

വര്‍ണ്ണച്ചിറകുകള്‍ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

0
site-psd-512
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍വര്‍ണ്ണചിറകുകള്‍ എന്ന പേരില്‍ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. വെള്ളമുണ്ട എട്ടേനാല്‍ സിറ്റി ഓഡിറ്റോറിയത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വിഭിന്ന ശേഷിക്കാരുടെ കലാ-കായിക കഴിവുകള്‍ വികസിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനും വേണ്ടി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതിയാണിത്.ബഷീര്‍ കൊടുവള്ളിയുടെ മാജിക് ഷോയും ഉണ്ടായി.കലാമത്സരങ്ങളില്‍ പങ്കെടുത്ത വിഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സമ്മാനം വിതരണം ചെയ്തു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുരിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കല്യാണി പി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി എം അനില്‍കുമാര്‍, സീനത്ത് വൈശ്യന്‍, ഇ കെ സല്‍മത്ത്, അസീസ് പി എ, അമ്മദ് കൊടുവേരി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു, സന്ധ്യ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *