May 5, 2026

പുല്‍പ്പള്ളിയില്‍ ജനജാഗ്രതാ സമിതി യോഗം നടത്തി

0
site-psd-511
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി:മനുഷ്യ – വന്യജീവി സംഘര്‍ഷ ലഘുകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക ജനജാഗ്രതാ സമിതി യോഗം നടന്നു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര്‍ അധ്യക്ഷനായി.വന്യജീവി പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തെ കുറിച്ച്
ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ.രാജീവ്കുമാര്‍ പി.പി.ടി പ്രസന്റേഷന്‍ നടത്തി. വിവിധ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കുകയും വന്യജീവി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഏ) എ.നിജേഷ് സ്വാഗതം പറഞ്ഞു. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. പി. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *