May 6, 2026

നെല്ലിയമ്പത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും നാളെ

0
site-psd-523
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിലെ നെല്ലിയമ്പത്ത് മഹല്ല് കമ്മിറ്റി നാളെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും നടത്തും. ഉച്ചയ്ക്ക് 1.30ന് നെല്ലിയമ്പം മോസ്‌ക് പരിസരത്തുനിന്ന് താഴെ നെല്ലിയമ്പത്തേക്കും തിരിച്ചുമാണ് റാലി. മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകള്‍ പങ്കെടുക്കും. തുടര്‍ന്ന് മദ്രസ ഹാളില്‍ ചേരുന്ന സംഗമം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എഴുത്തുകാരന്‍ പി. ഇസ്മയില്‍, വാര്‍ഡ് മെംബര്‍ ഷംസുദ്ദീന്‍ പള്ളിക്കര തുടങ്ങിയവര്‍ പ്രസംഗിക്കും.

ഗാസയില്‍ ജീവിക്കുന്നവരെയാകെ ഹമാസ് തീവ്രവാദികളെന്നു മുദ്രയടിച്ച് പിഞ്ചുകുട്ടികളെയടക്കം ഇസ്രയേല്‍ കൊന്നൊടുക്കുന്നതിനെതിരേ സമൂഹമനഃസാക്ഷി ഉണര്‍ത്തുന്നതിനാണ് റാലിയും സംഗമവവുമെന്ന് സംഘാടകസമിതി ഭാരവാഹികളായ സുബൈര്‍ പാറക്കണ്ടി, കെ. അസീസ്, ഇബ്രാഹിം കാടാംതോട്ടില്‍, മുഹമ്മദ് അമ്പായത്തിങ്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗമത്തില്‍ സ്ത്രീകളടക്കം പങ്കെടുക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *