August 21, 2026

ജില്ലയിലെ ജനകീയ ആരോഗ്യകേന്ദ്രങ്ങളില്‍ സ്ത്രീ ക്യാമ്പയിന്‍

0
site-psd-541
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ജില്ലയിലെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക പരിശോധനയും ചികിത്സയും ലഭ്യമാക്കുന്ന സ്ത്രീ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ജില്ലാ പ്രാഥമിക ഇടപെടല്‍ കേന്ദ്രത്തില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ആരോഗ്യമുള്ള സ്ത്രീകള്‍,ശക്തമായ സമൂഹം എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിപ്പിക്കുന്ന ക്യാമ്പയിന്‍ 2026 മാര്‍ച്ച് 8 വരെ നീണ്ടുനില്‍ക്കും.

സ്ത്രീ ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്‌ക്രീനിങ് ക്യാമ്പുകള്‍, തുടര്‍പരിശോധനയും ചികിത്സയും, ശീലമാറ്റ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ജില്ലയിലെ 200 ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കി സ്ത്രീകളെ ശാക്തീകരിക്കാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പൊതുവായ ശാരീരിക പരിശോധന,
ടി.ബി സ്‌ക്രീനിംഗ്, ഉയരം, ഭാരം, ബിഎംഐ, രക്ത സമ്മര്‍ദ്ദ പരിശോധനകള്‍, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, ജി.ആര്‍.ബി.എസ് പരിശോധന, ഹീമോഗ്ലോബിന്‍ പരിശോധന, ഓറല്‍ കാന്‍സര്‍ സ്‌ക്രീനിംഗ്, സ്തനാര്‍ബുദ സ്‌ക്രീനിങ്, ശാരീരിക -മാനസിക അവസ്ഥ മനസിലാക്കി ശീലമാറ്റ ബോധവത്കരണം എന്നിവയാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്നത്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ഉയര്‍ന്ന ആശുപത്രികളിലേക്ക് റഫര്‍ ചെയ്ത് തുടര്‍ചികിത്സ ഉറപ്പാക്കും.

കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ ടി.ജെ ഐസക് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി മോഹന്‍ദാസ് മുഖ്യപ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി സന്ദേശ പ്രഭാഷണവും നടത്തി. കല്‍പ്പറ്റ നഗരസഭ ആരോഗ്യ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ എ.പി മുസ്തഫ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ദിനീഷ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ ജെറിന്‍ എസ് ജെറോഡ്, എച്ച്.ഡബ്ലിയു.സി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ കുഞ്ഞിക്കണ്ണന്‍, ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ വി.ഡി ജോസഫ്, എന്‍.പി.എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ കെ.ആര്‍ ദീപ, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍ എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *