പോഷണ്‍ അഭിയാന്‍ 2.0 ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു
എടവക:വനിതാ ശിശുവികസന വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പോഷണ്‍ അഭിയാന്‍ 2.0 പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും അനീമിയ സ്‌ക്രീനിങ് ക്യാമ്പയിനും സംഘടിപ്പിച്ചു. പോഷണ്‍ മാ 2025 എന്ന പേരില്‍ എടവക ഗ്രാമ പഞ്ചായത്തിലെ കാരക്കുനി ഉന്നതിയില്‍ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. അങ്കണവാടി സേവനങ്ങള്‍ മികച്ച രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും എല്ലാ ഗുണഭോക്താക്കളും സേവനങ്ങള്‍ ഉപയോഗപ്പെടുത്തണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള സമഗ്ര പദ്ധതിയാണ്. പോഷക ഗുണമേന്മയുള്ള ഭക്ഷണം വര്‍ദ്ധിപ്പിക്കുക, പോഷണ്‍ ട്രാക്കര്‍ പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുക, അങ്കണവാടി സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, വാര്‍ഡ് അംഗം കെ.ഷറഫുന്നീസ, ജില്ലാതല പ്രോഗ്രാം ഓഫീസര്‍ എം. ജി ഗീത, ജില്ലാ വനിതാ ശിശുവികസന ഓഫിസര്‍ കെ. ആര്‍ ബിന്ദുഭായി, മാനന്തവാടി പട്ടികവര്‍ഗ വികസന ഓഫീസര്‍ എം മജീദ്, സീനിയര്‍ സുപ്രണ്ട് കെ.പി സുനിത്, മെഡിക്കല്‍ ഓഫിസര്‍ ഡോ. പുഷ്പ, മാനന്തവാടി അഡീഷണല്‍ ശിശു വികസന ഓഫീസര്‍ എം ജീജ, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ട്രൈബല്‍ വകുപ്പ് ജീവനക്കാര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍, എന്‍.എന്‍.എം കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.





Leave a Reply