ആര്യാടന്‍ മുഹമ്മദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കല്‍പ്പറ്റ:തൊഴിലാളികളുടെ വികാരങ്ങള്‍ തൊട്ടറിഞ്ഞ നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ് എന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി. ഐഎന്‍ടിയുസി എന്ന തൊഴിലാളി സംഘടനയെ സംസ്ഥാനത്താകമാനം വേരു പിടിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അനുസ്മരണീയമാണ്. ഐഎന്‍ടിയുസിയുടെ സംസ്ഥാനത്തെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആര്യാടന്‍ മുഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി പി ആലി. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷനായി.ഐഎന്‍ടിയുസി രൂപീകരിക്കുന്നതിന് മുന്‍പ് തന്നെ തൊഴിലാളി രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന അദ്ദേഹം എന്നും തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചിരുന്നു.
മികച്ച പാര്‍ലമെന്റേറിയനും ഭരണ തന്ത്രജ്ഞനും ആയിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ഐഎന്‍ടിയുസി പ്രസ്ഥാനത്തിനും നികത്താനാവാത്ത വിടവാണ് അവശേഷിപ്പിച്ചത്.ഉമ്മര്‍ കുണ്ടാട്ടില്‍, ഗിരീഷ് കല്‍പറ്റ, ടി ഉഷാകുമാരി, ജിനി തോമസ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ ടി നിസാം, എന്‍ കെ ജ്യോതിഷ് കുമാര്‍, കെ അജിത, പി എന്‍ ശിവന്‍, കെ യു മാനു,നജീബ് പിണങ്ങോട്, താരീഖ് കടവന്‍, കെ കെ രാജേന്ദ്രന്‍, സിഎ ഗോപി, ഷിനോജ് മാനന്തവാടി, ഹര്‍ഷല്‍ കോന്നാടന്‍, എന്‍ കെ സുകുമാരന്‍, ആയിഷ പള്ളിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply