May 27, 2026

ജീവിതോത്സവം മീനങ്ങാടി ക്ലസ്റ്റര്‍ ഉദ്ഘാടനം സംഘടിപ്പിച്ചു

0
site-psd-572
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടില്‍: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ കൗമാര വിദ്യാര്‍ഥികള്‍ക്കായ് സംഘടിപ്പിക്കുന്ന 21 ദിന ചാലഞ്ചുകള്‍ ഉള്‍പ്പെടുന്ന ജീവിതോത്സവം പദ്ധതിയുടെ മീനങ്ങാടി ക്ലസ്റ്റര്‍ തല ഉദ്ഘാടനം മുട്ടില്‍ ഡബ്ല്യു ഒവി എച്ച് എസ് എസില്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ അന്‍വര്‍ ഗൗസ് അധ്യക്ഷനായി. എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ സഫുവാന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുമായ അഷ്‌റഫ് കൊട്ടാരം ആശംസകള്‍ നേര്‍ന്നു.

എന്‍ എസ് എസ് ലീഡര്‍ മെഹര്‍ ഷെയ്ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജീവിതോത്സവത്തിന്റെ വിളംബരം അറിയിച്ച് വിദ്യാര്‍ഥി വലയം തീര്‍ത്തു. വൊളന്റിയര്‍മാരായ നിദ ഫാത്തിമ സ്വാഗതവും അഫ്ര ഫാത്തിമ നന്ദിയും പറഞ്ഞു. മീനങ്ങാടി ക്ലസ്റ്റര്‍ പരിധിയിലെ വിവിധ സ്‌കൂളുകളുടെ എന്‍ എസ് എസ് പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *