May 27, 2026

വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി

0
site-psd-573
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: വ്യാപാരി വ്യവസായി ഏകോപനസമിതി തലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല ജനറല്‍ സെക്രട്ടറി കെ ഉസ്മാന്‍ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ജനറല്‍ സെക്രട്ടറി സാബു ,യൂണിറ്റ് പ്രസിഡണ്ട് വി യു ജോണി ജില്ലാ വൈസ് പ്രസിഡണ്ട് പി വി മഹേഷ് ജില്ല സെക്രട്ടറി ഷിബി നെല്ലിചുവട്ടില്‍ പേരിയ യൂണിറ്റ് പ്രസിഡണ്ട് ജോയി നാസര്‍ എന്നിവര്‍ സംസാരിച്ചു.

വര്‍ഷങ്ങളായി പഞ്ചായത്ത് ലൈസന്‍സ് എടുത്ത് കച്ചവടം ചെയ്യുന്ന ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ മഴയും വെയിലും കൊള്ളാതെ മഴമറ കെട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് അനുവദിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ്തലപ്പുഴ യൂണിറ്റിലെ വ്യാപാരികള്‍ കടകളടച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തിയത്.

വ്യാപാരികള്‍ ബാങ്കില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണുകളും മറ്റും എടുത്താണ് വ്യാപാരം ചെയ്യുന്നതെന്നും അത് പുതുക്കാന്‍ കഴിയാത്തത് വ്യാപാരികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ഇനിയും വ്യാപാരികള്‍ക്ക് ലൈസന്‍സ് നല്‍കാതെ ബുദ്ധിമുട്ടിച്ചാല്‍ വയനാട് ജില്ലയിലെ മുഴുവന്‍ വ്യാപാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാ ജെ.ഡി ഓഫീസിനു മുന്നില്‍ ഉപരോധം അടക്കമുള്ള സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *