മുത്തങ്ങ എടത്തറയില്‍ വാഹനാപകടം അഞ്ച് പേര്‍ക്ക് പരിക്ക്
മുത്തങ്ങ എടത്തറക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. കോഴിക്കോട് സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം. കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Leave a Reply