പടിഞ്ഞാറത്തറ പൂഴിത്തോട് ഒപ്പുശേഖരണം നടത്തി:റാഫ്
മാനന്തവാടി :മൂന്ന് ദശാബ്ദ കാലമായി വയനാട്ടുകാരുടെ അടിസ്ഥാന വികസന പാതയ്ക്കായുള്ള പോരാട്ടത്തിന് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം മാനന്തവാടി മേഖല കമ്മിറ്റിയുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മാനന്തവാടിയില്‍ സംഘടിപ്പിച്ച ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. ഒപ്പ് ശേഖരണ ക്യാമ്പയിനില്‍ മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി. കെ. രത്‌നവെല്ലി മുഖ്യാതിഥിയായി പങ്കെടുത്തു.റോഡ് യാഥാര്‍ത്ഥ്യമാകുന്നത് വരെ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി റാഫ് കൂടെ ഉണ്ടാകുമെന്നുംറാഫ് ഭാരവാഹികള്‍ പറഞ്ഞു.
റാഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് കല്ലരിക്കാട്ട്, ജന: സെക്രട്ടറി പ്രേം രാജ് ചെറുകര, ഉസ്മാന്‍ വെള്ളമുണ്ട, മുഹമ്മദലി ഇ. കെ,കെ. എം. ഷിനോജ്, മനു മത്തായി,ടോണി ജോണ്‍,തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് യാഥാര്‍ഥ്യമാകുന്നതോട് കൂടെ വയനാടിന്റെ നാനോന്‍മുഖമായ വികസന പ്രവര്‍ത്തങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അഭിപ്രായപെട്ടു.





Leave a Reply