October 5, 2026

കുഞ്ഞോണം നല്ലോണം ഫോട്ടോഗ്രഫി മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

0
site-psd-594
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ഓണത്തോടനുബന്ധിച്ച് കുഞ്ഞോണം നല്ലോണം എന്ന പേരില്‍ ന്യൂസ് വയനാട് സംഘടിപ്പിച്ച മൊബൈല്‍ ഫോട്ടോഗ്രഫി മത്സര വിജയ്കളായ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുഞ്ഞോണം നല്ലോണം ഫോട്ടോഗ്രഫി മത്സരത്തിന്റെ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യിതിരിക്കുന്നത് മാണിക്യം ഡിസൈനര്‍ ജ്വലറിയാണ്. കല്‍പ്പറ്റ മാണിക്യം ജ്വല്ലറിയില്‍ വെച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചീരാല്‍ സ്വദേശി സാനിയ പ്രസാദിന് സമ്മാനദാനം നിര്‍വ്വഹിച്ചു.രാണ്ടാം സ്ഥാനം ആത്മിക ജെഎസ്എന്‍ (പടിഞ്ഞാറത്തറ) മൂന്നാം സ്ഥാനം ആരവ് എന്‍ ജി (പടിഞ്ഞാറത്തറ) എന്നിവര്‍ക്ക്
പടിഞ്ഞാറത്തയില്‍ വെച്ചും സമ്മാനദാനം നിര്‍വ്വഹിച്ചു.പ്രീയപ്പെട്ട കുഞ്ഞുങ്ങളുടെ ഓണ ഫോട്ടോകളാണ് മത്സരത്തില്‍ പരിഗണിച്ചത്.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചീരാല്‍ സ്വദേശി സാനിയ പ്രസാദ് 

രാണ്ടാം സ്ഥാനം ആത്മിക ജെഎസ്എന്‍ (പടിഞ്ഞാറത്തറ)

മൂന്നാം സ്ഥാനം ആരവ് എന്‍ ജി (പടിഞ്ഞാറത്തറ)

 

ജില്ലയുടെ വിവിധ ഭാഗങ്ങലില്‍ നിന്നും 100 ല്‍പരം കുരുന്നുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 10 പേര്‍ക്കുള്ള പ്രോത്സാഹന സമ്മാനം ലഭിച്ചിരിക്കുന്നത് റിദുവ പി അബിന്‍ മാനന്തവാടി,ആദ്വിക ലക്ഷമി കബളക്കാട്.ഗൗരി കൃഷ്ണ കൊളഗപ്പാറ,ജോദ ജിതിന്‍ മാനന്തവാടി,എലൈന്‍ സാറ അരുണ്‍ നടവയല്‍, ആന്‍ സാറ ബെയ്‌സില്‍ മാനന്തവാടി,അന്‍വിഹ ദിവ കല്‍പ്പറ്റ, അദര്‍വ്വ് എന്‍ ജി പടിഞ്ഞാറത്തറ, ആമിന അജുഅ തരുവണ ,ഗൗരി നന്ദാ കെഎസ് പള്ളിക്കുന്നു.

സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് മാണിക്യം ഡിസൈനര്‍ ജ്വലറിയാണ് ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കും, 10 പേര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.ആന്‍സ് മൊബൈല്‍സ്, ടാലെന്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ എക്‌സലല്‍സ്,യേശുദാസ് മാസ്റ്റേസ് മെമ്മോറിയല്‍ ട്രസ്റ്റ്,പവര്‍ ലൈന്‍ ഇലട്രിക്കല്‍ എന്നിവരും സ്‌പോണ്‍സര്‍മാരാണ്.

2വയസു മുതല്‍ 6 വയസു വരെയുള്ള കുട്ടികള്‍ക്കായിരുന്നു മത്സരം.കുട്ടികളിലെ സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുക, ഓണാഘോഷങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുക എന്നിവയായിരുന്നു ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരുല്‍പ്പെടുന്ന ജഡ്ജിംങ് പാനലാണ് വിധി നിര്‍ണയിച്ചത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *