ദേശിയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി വയോജന സംഗമം സംഘടിപ്പിച്ചു
തൃശ്ശിലേരി:തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആലത്തൂര്‍ ആയുഷ് പി.എച്ച്.സി , വാക്ക് ലൈബ്രറി, തൃശ്ശിലേരി അങ്കണവാടി, ആയുഷ്ഗ്രാമം പദ്ധതിയുടെയും നേതൃത്വത്തില്‍ തൃശ്ശിലേരി പകല്‍ വീട്ടില്‍ വെച്ച് 10 മത് ആയുര്‍വേദ ദിനചാരണം നടത്തി. വാര്‍ഡ് മെമ്പര്‍ ജയ കെ ജി ഉദ്ഘാടനം നിര്‍വഹിച്ചു. വാക്ക് ലൈബ്രറി പ്രസിഡന്റ് സജി കെ ജെ അദ്ധ്യക്ഷനായി.ആയുഷ്ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യാക്കോസ് ആയുര്‍വേദ ദിനാചരണ സന്ദേശം നല്‍കി.പോഷകാഹാര ഭക്ഷണ പ്രദര്‍ശനവും വയോജനങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്തി.
ആലത്തൂര്‍ ആയുഷ് പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപശ്രീ, പുഞ്ചിരിക്കൂട്ടം വയോജന കൂട്ടായ്മ പ്രസിഡന്റ് പി വി സക്കറിയ,അങ്കണവാടി ടീച്ചര്‍ സുഷമ, ങഘടജ ദീപ, ജയന പ്രമോദ് ,ആയുഷ്ഗ്രാം അറ്റെന്‍ഡര്‍ ബിബിന്‍ പി എഫ്, അസിത എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ആയുഷ്ഗ്രാം യോഗ ഡെമോണ്‍സ്‌ട്രെറ്റര്‍ അശ്വതി വി യോഗ പരിശീലനം നല്‍കി.





Leave a Reply