June 19, 2026

വയനാട് റവന്യൂ അഴിമതി: ജോയിന്റ് കൗൺസിൽ നടപടി

0
IMG_20250927_212212
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ജില്ലയിലെ റവന്യൂ വകുപ്പ് ജീവനക്കാർക്കെതിരായ വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ, ആരോപണവിധേയരായ മൂന്ന് പേർക്കെതിരെ നടപടിയെടുക്കാൻ ജോയിന്റ് കൗൺസിൽ ജില്ലാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനം. അഴിമതി ആരോപണങ്ങളെത്തുടർന്നാണ് നടപടി.

 

പ്രാഥമിക അംഗത്വം മാത്രം നിലനിർത്തിക്കൊണ്ട്, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ആരോപണവിധേയരായ മൂന്നുപേരെയും നീക്കാനാണ് ജോയിന്റ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയർ ക്ലർക്ക്, മാനന്തവാടി താലൂക്കിലെ വില്ലേജ് അസിസ്റ്റന്റ്, ഒരു വനിതാ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

 

അഴിമതിക്കെതിരെ സംസ്ഥാനവ്യാപകമായി സംസ്ഥാന നേതൃത്വം കാമ്പയിൻ നടത്താനിരിക്കെയാണ് മാനന്തവാടിയിലെ ഈ മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്. അഴിമതി സമൂഹത്തിനാപത്താണ് എന്ന സന്ദേശമുയർത്തിയാണ് സംസ്ഥാന നേതൃത്വം ഈ കാമ്പയിൻ നടത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *