August 20, 2026

മാനന്തവാടി ഉപജില്ല സ്‌കൂള്‍ ഒളിംമ്പിക്‌സ് മുഖശ്രീ പ്രകാശനം ചെയ്തു

0
site-psd-603
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : മാനന്തവാടി ഉപജില്ല സ്‌കൂള്‍ ഒളിംമ്പിക്‌സിന്റെ മുഖശ്രീ പ്രകാശനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.വി എസ് മൂസ എ.ഇ.ഒ സുനില്‍കുമാര്‍. എം ന് നല്കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത് പ്രശസ്ത കലാകാരന്‍ കൃഷ്ണന്‍ കുമ്പളേരിയാണ് ഉപജില്ല ഒളിംമ്പിക്‌സിന് മുഖശ്രീ തയ്യാറാക്കിയത്. ഒക്ടോബര്‍ 6, 7 തിയ്യതികളില്‍ കല്പറ്റ മുണ്ടേരി ജിനചന്ദന്‍ ജില്ലാ സ്റ്റേഡിയത്തിലാണ് ഒളിംമ്പിക്‌സ് നടക്കുന്നത്. മാനന്തവാടി മുന്‍സിപ്പാലിറ്റി ഡെപ്യുട്ടി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, മാനന്തവാടി ബി.പി.സി. സുരേഷ് കെ.കെ ഷിബു .കെ. ജോര്‍ജ്, അശോകന്‍ കൊയിലേരി , സുബൈര്‍ ഗദ്ദാഫി എന്നിവര്‍ സംബന്ധിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *