സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത ഇടങ്ങള്‍ അനിവാര്യം: മന്ത്രി ഒ. ആര്‍ കേളു
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ ഇടങ്ങള്‍ അനിവാര്യമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു. ചെറ്റപ്പാലം വരടിമൂലയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തനിച്ചുയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും വിനോദസഞ്ചാരത്തിനായി എത്തുന്ന സ്ത്രീകള്‍ക്കുമായി ഒരുക്കിയ ഈ സുരക്ഷിത ഇടം ഏറെ പ്രയോജനകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 98 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌നേഹതീരം ഷീ ലോഡ്ജ് നിര്‍മിച്ചത്.
വിശാലമായ ഡൈനിങ് അരിയ, അടുക്കള, ഓഫീസ് റൂം, അറ്റാച്ച്ഡ് ബാത്ത് റൂമുകളുള്ള എട്ട് മുറികള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളോടെയാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്. ചുറ്റുമതലും ഇന്റര്‍ലോക്ക് പ്രവൃത്തിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 18 വനിതകള്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഷീലോഡ്ജ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ വനിതള്‍ക്കാണ് നടത്തിപ്പ് ചുമതല.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായ പരിപാടിയില്‍ വൈസ്പ്രസിഡന്റ് എ.കെ ജയഭാരതി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.വി വിജോള്‍, കെ കല്യാണി, സല്‍മ മോയിന്‍, പി കല്യാണി, നഗരസഭ കൗണ്‍സിലര്‍മാരായ പി.വൈ തങ്കമണി, വി. ആര്‍ പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ. എന്‍ നിഷാന്ത്, പടയന്‍ മുഹമ്മദ്, രജനീഷ്, ശോഭ രാജന്‍, കൂവണ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സീയര്‍ എം.കെ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജേഷ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിതാ വികസന ഓഫീസര്‍ കെ.കെ നസീമ, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply