May 6, 2026

കാരാപ്പുഴ ഫെസ്റ്റ് മാറ്റിവെക്കണം: മീറ്റോ

0
site-psd-608
By ന്യൂസ് വയനാട് ബ്യൂറോ

 

കാരാപ്പുഴ: വയനാട് ഉത്സവുമായി ബന്ധപ്പെട്ട് കാരാപ്പുഴയില്‍ 29 മുതല്‍ നടത്താന്‍ പോകുന്ന കാരാപ്പുഴ ഫെസ്റ്റ് മാറ്റി വെക്കണമെന്ന് മലനാട് എക്കോ ടൂറിസം ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. ജനകീയ പങ്കാളിത്തം ഇല്ലാതെയാണ് പരിപാടി നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി മീറ്റോ നടത്തിയ പ്രതിഷേധത്തിന് ഒടുവില്‍ 29ന് ആരംഭിക്കാന്‍ പോകുന്ന പരിപാടിക്ക് 26ന് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖിന്റെ അധ്യക്ഷതയില്‍ എഡിഎം കെ.ദേവകി, ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ തുടങ്ങി ഉദ്യോഗസ്ഥര്‍ പ്രദേശത്തെ രാഷ്ട്രീയ, സാമൂഹിക സംഘടനകള്‍, നാട്ടുകാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ സ്വാഗത സംഘം യോഗം വിളിച്ചു.

യോഗത്തില്‍ ജനങ്ങള്‍ ഉന്നയിച്ച പാര്‍ക്കിങ്ങ്, പ്രചരണം തുങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ യോഗം അംഗീകരിക്കുകയും ചെയ്തു. തുടര്‍ ആലോചനക്കായി ഇന്നലെ മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ സ്വാഗത സംഘം യോഗത്തില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തില്ല. മാത്രമല്ല പങ്കെടുത്ത ഉദ്യോഗസ്ഥര്‍ ആദ്യ ദിവസം ചേര്‍ന്ന യോഗത്തിലെ ആവശ്യങ്ങള്‍ എല്ലാം തന്നെ നടപ്പിലാക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കൈക്കൊണ്ടത്. 21 ലക്ഷം രൂപ മുടക്കി നടത്തുന്ന പരിപാടിക്ക് വഴിയരികിലെ കാട് വെട്ടാനുള്ള ഫണ്ട് ഇല്ല എന്ന് തുടങ്ങിയ മുടന്തന്‍ കാരണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇതോടെ ആലോചന യോഗത്തിനെത്തിയവര്‍ യോഗം ബഹിഷ്‌ക്കരിക്കുകയും പാര്‍ക്കിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇത്തരത്തില്‍ ജന പിന്തുണയില്ലാതെ നടത്തുന്ന പരിപാടി ഉദ്യോഗസ്ഥ അഴിമതിക്കായാണെന്നും അതിനാല്‍ തന്നെ പരിപാടി മാറ്റി വെച്ച് ഡിസംബറില്‍ കൂടുതല്‍ ജനകീയ പിന്തുണയോടെ നടത്തണമെന്നും മീറ്റോ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് വി.എ. അഗസ്റ്റി, സെക്രട്ടറി എം.എസ്. ജെയ്സന്‍, ജോണി ചാക്കോ, സണ്ണി കൊറ്റേടം തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *