April 17, 2026

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു

0
site-psd-616
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: ഇസ്രായേല്‍ നടത്തുന്ന വംശ ഹത്യക്കെതിരെ പിണങ്ങോട് സംയുക്ത മഹല്ലിന്റെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും പൊതുയോഗവും നടത്തി. ചെയര്‍മാന്‍ റഊഫ് മണ്ണില്‍ അധ്യക്ഷനായി. കെ.സി ഇല്ല്യാസ് മൗലവി ഉദ്ഘാടനം ചെയ്തു. വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ചു അഷ്റഫ് സഖാഫി, ഇബ്രാഹിം പുനത്തില്‍, സലീം ബാവ എന്നിവര്‍ സംസാരിച്ചു.ഇസ്രായേല്‍-അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന പ്രതിജ്ഞ വി.ഹാമിദലി ചൊല്ലിക്കൊടുത്തു. കണ്‍വീനര്‍ എ.പി യൂനുസ് സ്വാഗതവും കെ.എച്ച് അബൂബക്കര്‍ നന്ദിയും പറഞ്ഞു.സാലിഹ് എ.പി, അന്‍വര്‍ കെ.പി, സി.കെ ഉമ്മര്‍, ഇബ്രാഹിം പെട്ടി, ജലാല്‍ ഇ.വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *