സൗജന്യ ഹൃദയരോഗ നിര്‍ണയ ചികിത്സാ ക്യാമ്പ് നടത്തി
കല്‍പ്പറ്റ:കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു റോട്ടറി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കല്‍പറ്റ ലിയോ ഹോസ്പിറ്റല്‍, ലിയോമെട്രോ, മെട്രോ മെട്രോ മെഡ് കോഴികോട് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ ലിയോ ഹോസ്പിറ്റലില്‍ സൗജന്യ ഹൃദയരോഗ നിര്‍ണയ ചികിത്സാ ക്യാംപ് നടത്തി.400 പേര്‍ പങ്കെടുത്ത ക്യാമ്പില്‍ രക്തപരിശോധന ഇസിജി, എക്കോ, ടി എം ടി, മരുന്ന് വിതരണം എന്നിവ സൗജന്യമായി ചെയ്തു .
ലിയോ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ടി പി വി സുരേന്ദ്രന്‍ അധ്യക്ഷനായി. ഡോ മുഹമ്മദ് ശലൂബ് ഉദ്ഘടാനം ചെയ്തു.
ജില്ലാ ജഡ്ജ് ഇ അയൂബ് ഖാന്‍, ഡോ പി ആര്‍ ചന്ദ്രബാബു, കെ സുനില്‍കുമാര്‍, കെ ജി രവീന്ദ്രന്‍നാഥ് , കെ പി ഷാജി എബ്രഹാം , മത്തായി സി വി, ടി പി വി രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നല്‍കി.
ഡോ ബൈജു എസ് , ഡോ ജ്യോതിഷ് വിജയ് , ഡോ മുഹമ്മദ് കമ്രാന്‍ , ഡോ ബിന്നി എസ് , ഡോ അഞ്ജന വിജയന്‍ , ഡോ തസ്ലീമ എം , ഡോ ബിനിമോള്‍ എം എന്നിവര്‍ രോഗികളെ പരിശോധിച്ചു .





Leave a Reply