April 16, 2026

ജനവിധി മോഷ്ടിച്ച് രാജ്യം ഭരിക്കുന്നവരെ പുറത്താക്കണം: എ.യൂസുഫ്

0
site-psd-628
By ന്യൂസ് വയനാട് ബ്യൂറോ

എടവക: ജനവിധി കവര്‍ന്നെടുത്ത് രാജ്യത്ത് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിനെ പുറത്താക്കാന്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ് ആവശ്യപ്പെട്ടു. ‘വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക’ എന്ന പ്രമേയവുമായി എസ്ഡിപിഐ എടവക പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ കരീം നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ നശിപ്പിക്കുന്ന ചിതലുകളാണ് ബിജെപി എന്ന് യൂസുഫ് ആരോപിച്ചു.

വോട്ടര്‍ പട്ടികയില്‍ നിന്ന് ഒരു വിഭാഗം ജനങ്ങളെ വെട്ടിമാറ്റുകയും വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റുകയും ചെയ്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. ഫാഷിസത്തിന്റെ കുതന്ത്രങ്ങള്‍ പരാജയപ്പെടുമെന്നും ഇന്ത്യന്‍ ജനത ഭരണഘടനാ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ആവോളം ആഘോഷിക്കുന്ന നല്ല നാളുകള്‍ വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ജനാധിപത്യ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി. സിദ്ദീഖ്, ജില്ലാ സെക്രട്ടറി സല്‍മ അഷ്റഫ്, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ വി, വിമന്‍ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റിയംഗം ഫൗസിയ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സഫീന ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.പാണ്ടിക്കടവില്‍ നിന്ന് ആരംഭിച്ച പദയാത്ര ജില്ലാ സെക്രട്ടറി എസ്. മുനീര്‍ ഉദ്ഘാടനം ചെയ്യുകയും മാനന്തവാടി മണ്ഡലം കമ്മിറ്റിയംഗം കുഞ്ഞബ്ദുള്ള എം.ടി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ ടി സ്വാഗതവും അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *