April 16, 2026

പി എം ഫൗണ്ടേഷന്‍ പുരസ്‌കാരം മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമ്മാനിച്ചു

0
site-psd-637
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി : ഇന്ത്യയിലെ സ്‌കൂള്‍ പുരസ്‌കാരങ്ങളില്‍ ഏറ്റവും വലിയ സമ്മാനത്തുകയുള്ള പി എം ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ ബഹുമാനപ്പെട്ട മന്ത്രി എം.ബി രാജേഷ് സമ്മാനിച്ചു.സാമൂഹ്യ ഉള്‍ച്ചേരല്‍ മുഖ്യ പ്രമേയമായ മത്സരത്തില്‍ രണ്ടാം സ്ഥാനം (2 ലക്ഷം രൂപയും പ്രശസ്തിപത്രവും) കരസ്ഥമാക്കി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മീനങ്ങാടി, ജില്ലയ്ക്ക് അഭിമാനമായി.ഏവരെയും ചേര്‍ത്തുപിടിച്ച്, ദീര്‍ഘവീക്ഷണത്തോടെ വിദ്യാലയം നടപ്പിലാക്കിയ നയതന പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലെ വിശദമായ വിലയിരുത്തലുകള്‍ക്ക് വിധേയമാക്കിയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

കൊച്ചിയിലെ മെറിഡിയന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനല്‍ സെന്ററില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ പ്രധാന അധ്യാപകന്‍, പിടിഎ അംഗങ്ങള്‍, അധ്യാപക പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ജില്ലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാലങ്ങളായി കാഴ്ചവയ്ക്കുന്ന മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഏറ്റവും ഒടുവിലായി തേടിയെത്തിയിരിക്കുന്ന പി എം ഫൗണ്ടേഷന്‍ പുരസ്‌കാരവും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *