സംസ്ഥാന മാസ്റ്റേഴ്സ് കായികമേള സംഘാടക സമിതി രൂപീകരിച്ചു
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷന്റെ മൂന്നാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബര്‍ 21,22 തീയതികളില്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ വെച്ച് മത്സരങ്ങള്‍ നടക്കും. ആദ്യമായാണ് മാസ്റ്റേഴ്സ് മീറ്റ് വയനാട്ടില്‍ നടക്കുന്നത്.വിവിധ ജില്ലകളില്‍ നിന്നുമായി 30 വയസ്സു മുതല്‍ 100 വയസ്സുവരെയുള്ള പുരുഷ- വനിത കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കാളികളാകും. സ്വാഗത സംഘം രൂപീകരണ യോഗം സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എം. മധു ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ അത്ലറ്റിക്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സി.പി.സജി ചങ്ങനാമഠത്തില്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജിജി അബ്രഹാം, അത്ലറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ്, സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ എ.ഡി.ജോണ്‍, സാജിദ് എന്‍.സി., അത്ലറ്റിക്സ് അസോസിയേഷന്‍ ഭരണസമിതി അംഗങ്ങളായ സജീഷ് മാത്യു, ചന്ദ്രദാസ് എം.ജെ., വി.വി. യോയാക്കി, സുനില്‍ പുല്‍പ്പള്ളി, ബിജു പീറ്റര്‍, ബേബി എ.സി. എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ (ചെയര്‍മാന്‍), കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു, സി.പി. സജി ചങ്ങനാമഠത്തില്‍, സലീം കടവന്‍, ജിജി അബ്രഹാം (വൈസ് ചെയര്‍മാന്‍മാര്‍), ഓര്‍ഗനൈസിംഗ് സെക്രട്ടറി – ലൂക്കാ ഫ്രാന്‍സിസ്, ജനറല്‍ കണ്‍വീനര്‍ – കെ. ചന്ദ്രശേഖരപിള്ള, ജോ. കണ്‍വീനര്‍ – സജീഷ്മാത്യു, കെ.പി. വിജയ്, എ.ഡി.ജോണ്‍. മുപ്പത് വയസ്സു മുതല്‍ വിവിധ വിഭാഗങ്ങളില്‍ മത്സരം ഉണ്ടാകുന്നതാണ്. 30-34, 35-39, 40-44, 45-49, 50-54, 55-59, 60-64, 65-69, 70-74, 75-79, 80-84, 85-89, 90-94, 95+ വയസ്സുകളിലുള്ളവര്‍ക്ക്ഓരോ വിഭാഗത്തിനും 100, 200, 400, 800, 1500, 5000, 10000 മീറ്റര്‍ ഓട്ടം, 80, 100, 110, 400 മീറ്റര്‍ ഹര്‍ഡില്‍സ്, ലോങ്ങ്ജംപ്, ഹൈജംപ്, ട്രിപ്പിള്‍ ജംപ്, പോള്‍വാള്‍ട്ട്, ഷോട്ട്പുട്ട്, ഡിസ്‌കസ്ത്രോ, ജാവലിന്‍ത്രോ, ഹാമര്‍ ത്രോ, 4ഃ100, 4ഃ400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലാണ് മത്സരം ഉണ്ടാവുക. വയനാട് ജില്ലയില്‍ നിന്നും പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍
8-ാം തീയതിക്കു മുന്‍പ് ലൂക്കാഫ്രാന്‍സിസ്, ജില്ലാ സ്രെകട്ടറി, അത്ലറ്റിക്സ് അസോസിയേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9847884242,
8848583789.
പത്രസമ്മേളനത്തില്‍ അത്ലറ്റിക്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സി.പി. സജി ചങ്ങനാമഠത്തില്‍, സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ്, ട്രഷറര്‍ സജീഷ് മാത്യു, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി എ.ഡി.ജോണ്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ഷിബു കുറുമ്പേമഠം എന്നിവര്‍ പങ്കെടുത്തു.





Leave a Reply