September 29, 2025

മൂടക്കൊല്ലി വനഭാഗത്ത് നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി

0
site-psd-642

By ന്യൂസ് വയനാട് ബ്യൂറോ

സൗത്ത് വയനാട് വനം ഡിവിഷനില്‍ ചെതലത്ത് റേഞ്ച്, ഇരുളം ഫോറെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ മൂടക്കൊല്ലി വനഭാഗത്ത് കേഴ മാനിനെ വേട്ടയാടി പിടിച്ച സംഘത്തെ പിടികൂടി.അനില്‍ മാവത്ത്, റോമോന്‍, വര്‍ഗീസ്, വിഷ്ണു ദിനേശ് എന്നിവര്‍ അടങ്ങിയ സംഘത്തെയാണ് ചെതലത്ത് റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ എം. കെ രാജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്.നാടന്‍ തോക്ക്, കാര്‍, കാട്ടാടിന്റെ ജഡം എന്നിവയും കണ്ടെടുത്തു. രണ്ടു മാസത്തിനിടെ ഈ മേഖലയില്‍ നിന്നും കള്ള തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ കേസാണിത്.

ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ കെ. പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി. വി സുന്ദരേശന്‍, എം. എസ് സുരേഷ്, ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍മാരായ ഷൈനി. സി, അനീഷ. പി, രഞ്ജിത്ത് സി. വി, അശോകന്‍ പി. ബി രവി ഫോറെസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *