September 30, 2025

ഏകതാ ദിനത്തോടനുബന്ധിച്ച് വയനാട് പോലീസ് ക്വിസ് മത്സരം സംഘടിപ്പിച്ചു

0
site-psd-658

By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് (ഏകതാ ദിനം) വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന വിഷയത്തില്‍ ജില്ലാതല ക്വിസ് മത്സരം നടത്തി. ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ ഇ. സുരേഷ് കുമാര്‍ ക്വിസ് മാസ്റ്ററായി(ഡെപ്യൂട്ടി കളക്ടര്‍).ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ,എം ജി എം എച്ച് എസ് എസ് മാനന്തവാടി, ജി എച്ച് എസ് വാരാമ്പറ്റ എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 47 സ്‌കൂളുകളില്‍ നിന്നായി 94 കുട്ടികള്‍ പങ്കെടുത്തു.

ബത്തേരി സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി കെ.കെ അബ്ദുള്‍ ഷരീഫ് സമ്മാന വിതരണം നടത്തി. സര്‍വജന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുള്‍ നാസര്‍, ജനമൈത്രി എ ഡി എന്‍ ഓ കെ എം ശശിധരന്‍, എസ്.പി.സി എ.ഡി.എന്‍.ഓ കെ മോഹന്‍ദാസ്, പ്രോഗ്രാം അസിസ്റ്റന്റുമാരായ ടി.കെ ദീപ, ടി.എല്‍ ലല്ലു എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *