May 2, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു.
ക്വട്ടേഷനുകൾ ഒക്ടോബർ 15 വൈകിട്ട് നാലിനകം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിഎസ്പി അഡീഷണൽ സബ് ഡിവിഷൻ നമ്പർ 2 പടിഞ്ഞാറത്തറ, വയനാട് -673575 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഒക്ടോബർ 14 വരെ ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വാഹനം പരിശോധിക്കാം. ഫോൺ: 04936 292205.

ടെൻഡർ ക്ഷണിച്ചു

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാളാട് പ്രാഥമികാരോഗ്യ കേന്ദത്തിലേക്ക് ലാബ് റീയേജന്റ് വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 16 ഉച്ച ഒന്ന് വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് വാളാട് പിഎച്ച്സി ഓഫീസിൽ ബന്ധപെടാം. ഫോൺ: 04935 266 586.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ
കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും 49 സീറ്റുകളുള്ള എസി/നോൺ എസി ബസ് വാടകയ്ക്ക് നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബര്‍ 13ന് ഉച്ച രണ്ട് വരെ സ്വീകരിക്കും. ഫോൺ: 9447849320, 04936 270140.

സ്വയം തൊഴിൽ വായ്‌പയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫീസ് വഴി മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരായ പിന്നോക്ക വിഭാഗത്തിൽ (ഒബിസി) ഉൾപ്പെടുന്ന സ്ത്രീകൾക്കായി സബ്സിഡിയോടുകൂടിയ സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
60 വയസ്സിന് താഴെയുള്ള വിധവകൾക്കും, 40 മുതൽ 60 വയസ്സുവരെയുള്ള അവിവാഹിത സ്ത്രീകൾക്കും നിയമാനുസൃതമായി വിവാഹം കഴിച്ചിട്ടും പുനർവിവാഹം നടത്താത്ത സ്ത്രീകൾക്കും അപേക്ഷിക്കാം. ഫോൺ: 04935 293055, 293015, 6282019242.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

 

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍ ആന്‍ഡ് ലോവര്‍, ഷൂസ് (സിന്തറ്റിക് ട്രാക്കില്‍ ഉപയോഗിക്കുന്ന സ്‌പൈക്കോട് കൂടിയത്), ജേഴ്‌സി, ടൈറ്റര്‍ ഷോര്‍ട്‌സ്, സോക്‌സ്, കണ്ണട, ഫ്‌ളാഗ് എന്നിവയാണ് വിതരണം ചെയ്യേണ്ടത്. ക്വട്ടേഷന്‍ കവറിന് പുറത്ത് കളിക്കളം – 2025 സ്‌പോര്‍ട്‌സ് സാധനങ്ങള്‍ എന്ന് എഴുതണം. ഒക്ടോബര്‍ ആറിന് വൈകിട്ട് മൂന്നിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐടിഡിപി പ്രോജക്ട് ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. അന്നേദിവസം വൈകിട്ട് 3.30 ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 04936 20 2232.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. 2024-25 വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, സി ബി എസ് സി വിഭാഗത്തില്‍ എ1, ഐസിഎസ്ഇ വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍, ഡിഗ്രി, പിജി (പ്രൊഫഷണല്‍ കോഴ്‌സുകളില്‍) 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍, കലാ-കായിക- സാംസ്‌കാരിക രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ എന്നിവർക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകള്‍ ഓക്ടോബര്‍ 31 നകം www.peedika.kerala.gov.in ല്‍ നല്‍കണം. ക്ഷേമനിധി അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ aiis.lc.kerala.gov.in ല്‍ അപ്‌ലോഡ് ചെയ്യണം. ഫോണ്‍: 04936 206878.

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *