ചെമ്പ്രയില്‍ ഏകദിന പ്രകൃതി പഠന ക്യാമ്പും ട്രക്കിങ്ങും സംഘടിപ്പിച്ചു

സോഷ്യല്‍ ഫോറസ്ട്രി കല്‍പ്പറ്റ റൈഞ്ചിന്റെ ആഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഡബ്ല്യുഎംഒ കോളേജ്, മുട്ടില്‍ ഫിസിക്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ചെമ്പ്രയില്‍ ഏകദിന പ്രകൃതി പഠന ക്യാമ്പും ട്രക്കിങ്ങും സംഘടിപ്പിച്ചു. ബ്ലോക്ക് ഹരിത സമിതി ചെയര്‍മാന്‍ മനോജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി ബോധ വല്‍ക്കരണ ക്ലാസ് എടുത്തു.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം. പി. സജീവ്,ഡബ്ല്യുഎംഒ കോളേജ് ഫിസിക്‌സ് വിഭാഗം അധ്യാപകന്‍ സിറാജ്, ക്യാമ്പിന് അധ്യാപകര്‍,വൈത്തിരി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാര്‍, സോഷ്യല്‍ ഫോറസ്റ്റട്രി ജീവനക്കാര്‍, ചെമ്പ്ര വിഎസ്എസ് ഇക്കോ ഗാര്‍ഡ്‌സ്, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply